സ്വാലിഹ് ബത്തേരിയുടെ ദ്വിദിന ബഹ്‌റൈന്‍ പ്രഭാഷണം നാളെ മുതല്‍
മനാമ: ചെറുപ്രായത്തില്‍ തന്നെ മതപ്രഭാഷണത്തില്‍ അസാമാന്യ കഴിവ് തെളിയിച്ച സ്വാലിഹ് ബത്തേരിയുടെ ദ്വിദിന മതപ്രഭാഷണത്തിന് നാളെ ബഹ്‌റൈനില്‍ തുടക്കമാകും. ഇതിനായി സ്വാലിഹ് ബത്തേരി വ്യാഴാഴ്ച കാലത്ത് 6.30ന് ബഹ്‌റൈനിലെത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സമസ്ത കേരള സുന്നി ജമാഅത്ത് ഹമദ്ടൗണ്‍ ഏരിയയുടെ പന്ത്രണ്ടാം സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന തസ്‌കിയ-2017 പരിപാടിയില്‍ മതപ്രഭാഷണം നടത്താനാണ് സ്വാലിഹ് ബത്തേരി ആദ്യമായി ബഹ്‌റൈനിലെത്തുന്നത്.
ബഹ്‌റൈന്‍ സമയം കാലത്ത് 6.30ന് ബഹ്‌റൈന്‍ അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ എത്തുന്ന സ്വാലിഹിനെ സമസ്ത ബഹ്‌റൈന്‍ കമ്മറ്റിയുടെ നേതൃത്വത്തിലുള്ള സംഘാടക സമിതി സ്വീകരിക്കും. തുടര്‍ന്ന് രാത്രി 10.30ന് ഹമദ്ടൗണ്‍ പൊലിസ് സ്റ്റേഷനു പിന്‍വശമുള്ള റഹ്മാന്‍ പള്ളിക്കു സമീപം പ്രത്യേകമായി സജ്ജീകരിച്ച ഫാത്തിമാ ഓഡിറ്റോറിയത്തിലും വെള്ളിയാഴ്ച രാത്രി 8.30ന് മനാമ ഗോള്‍ഡ് സിറ്റിയിലെ സമസ്ത ഓഡിറ്റോറിയത്തിലും അദ്ദേഹം മതപ്രഭാഷണം നടത്തും.
സമസ്ത ബഹ്‌റൈന്‍ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ധീന്‍ കോയ തങ്ങള്‍ തേങ്ങാ പട്ടണം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ബഹ്‌റൈനിലെ അറബി പ്രമുഖരും സ്വദേശി പണ്ഡിതരും സംബന്ധിക്കും. പരിപാടി പങ്കെടുക്കാനെത്തുന്ന സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യവുമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് +97333539691 ല്‍ ബന്ധപ്പെടുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."