കാരാട്ടും പിണറായിയും സി.പി.എമ്മിനെ ബി.ജെ.പിയുടെ ബി ടീമാക്കുന്നു: ചെന്നിത്തല
കോഴിക്കോട്: പ്രകാശ് കാരാട്ടും പിണറായി വിജയനും സി.പി.എമ്മിനെ ബി.ജെ.പിയുടെ ബി ടീമാക്കിയതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ഉത്തരമേഖല നേതൃയോഗത്തിന് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വേങ്ങര അസംബ്ലി ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം അഭിമാനകരമാണ്. കെ.എന്‍.എ ഖാദര്‍ നേടിയ 23310 വോട്ടുകളുടെ മേല്‍ക്കൈ ഉപതെരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ വലിയ ഭൂരിപക്ഷങ്ങളിലൊന്നാണ്.
യു.ഡി.എഫ് രാപകല്‍ സമരങ്ങളും 16ലെ സംസ്ഥാന ഹര്‍ത്താലും വന്‍വിജയമായതായി യോഗം വിലയിരുത്തി. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ ജനങ്ങള്‍ സ്വമേധയാ മുന്നോട്ടുവന്നാണ് സമരങ്ങള്‍ വന്‍വിജയത്തിലെത്തിച്ചത്.
സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് മറയാക്കി നേതാക്കളെ വേട്ടയാടാനുള്ള പിണറായി സര്‍ക്കാര്‍ നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടും. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അപകീര്‍ത്തിപ്പെടുത്തി യു.ഡി.എഫിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കം അതിന്റേതായ രീതിയില്‍ ചെറുത്തു തോല്‍പ്പിക്കാന്‍ ഉത്തര മേഖലാ നേതൃയോഗത്തിന് മുന്നോടിയായി ചേര്‍ന്ന യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."