വദ്രക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാന്‍ എളുപ്പമല്ലെന്ന് ആദായ നികുതി വകുപ്പ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വദ്രയ്‌ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം നടത്തുക എളുപ്പമല്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതര്‍.ആയുധ ഇടപാടുകാരന്‍ സഞ്ജയ് ഭണ്ഡാരിയുമായുള്ള വദ്രയുടെ ഇടപാടുകളാണ് വിവാദത്തിലായിരിക്കുന്നത്.
വദ്രയ്ക്കുവേണ്ടി ഭണ്ഡാരി വിമാനടിക്കറ്റുകള്‍ വാങ്ങിയെന്ന ആരോപണമാണ് നിലനില്‍ക്കുന്നത്. ഇരുവരും തമ്മില്‍ ബന്ധമുണ്ടെന്ന് ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വദ്ര പണം നല്‍കിയാണ് വിമാനടിക്കറ്റുകള്‍ വാങ്ങിയതെന്നും ഭണ്ഡാരിയും വദ്രയും തമ്മില്‍ ബന്ധമുണ്ടെന്നതിന് തെളിവില്ലെന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.
ടിക്കറ്റ് വാങ്ങാന്‍ 8-10 ലക്ഷം രൂപയുടെ ഇടയിലാണ് ചെലവായത്. ഇതില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. വളരെ ചെറിയ തുകയാണിത്. 2012ല്‍ ട്രാവല്‍ ഏജന്‍സിയാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്തതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി. നേരത്തെ ആയുധ ഇടപാടുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന സഞ്ജയ് ഭണ്ഡാരി രാജ്യം വിട്ടിരുന്നു. അതേസമയം വിഷയത്തില്‍ ഉറച്ച നിലപാടിലാണ് കോണ്‍ഗ്രസ്.
വദ്ര പാര്‍ട്ടി അംഗമല്ലാത്തതിനാല്‍ ആരോപണത്തിന് മറുപടി നല്‍കേണ്ട ബാധ്യതയില്ലെന്നാണ് കോണ്‍ഗ്രസിന്റെ സമീപനം. വദ്ര വിഷയത്തില്‍ കോണ്‍ഗ്രസ് മൗനം വെടിയണമെന്ന് കഴിഞ്ഞ ദിവസം പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ വ്യക്തമാക്കിയിരുന്നു.
ഭണ്ഡാരിയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച ചില വിവരങ്ങള്‍ക്ക് വദ്രയുമായി ബന്ധമുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വദ്ര നേരത്തെ തന്നെ നിഷേധിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."