HOME
DETAILS
MAL
ഉപരോധം: പ്രശ്ന പരിഹാരത്തിനായി തുറന്ന ചര്‍ച്ചക്ക് തയാറെന്ന് ഖത്തര്‍ അമീര്‍
backup
October 19 2017 | 01:10 AM
മനില: ഗള്‍ഫ് ഉപരോധം പിന്‍വലിക്കാനായി തുറന്ന ചര്‍ച്ചക്ക് തയാറാണെന്ന് ഖത്തര്‍ അമീര്‍ തമീമു ബ്നു ഹമദ് അല്‍ഥാനി പറഞ്ഞു. ഇന്തോനേഷ്യന്‍ സന്ദര്‍ശനത്തിനിടെയാണ് അമീര്‍ ഇക്കാര്യം പറഞ്ഞത്. ഖത്തറിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് സഊദി അറേബ്യ, യു.എ.ഇ, ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാഷ്ട്രങ്ങള്‍ നയതന്ത്ര ബന്ധങ്ങള്‍ വിഛേദിച്ചത്. ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡുമായി അമീര്‍ ചര്‍ച്ച നടത്തി. ലോകത്തിലെ വളര്‍ന്നുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ മുസ്ലിം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യയെന്ന് ഖത്തര്‍ അമീര്‍ പറഞ്ഞു. ഉപരോധത്താല്‍ എല്ലാവര്ക്കും പ്രശ്നമുണ്ടെന്നും അറബ് രാഷ്്്ട്രങ്ങള് പരസ്പരം സഹോദരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."