ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന് യാത്രയയപ്പ് നല്‍കി
കല്‍പ്പറ്റ: ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന് ജില്ലാ വികസന സമിതിയുടെയും ജില്ലാ ആസൂത്രണ സമിതിയുടെയും സംയുക്ത യോഗം യാത്രയപ്പ് നല്‍കി. ജില്ലാ വികസന സമിതിയുടെ ഉപഹാരം സി.കെ ശശീന്ദ്രന്‍ എം.എല്‍.എയും ജില്ലാ ആസൂത്രണ സമിതിയുടെ ഉപഹാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരിയും സമ്മാനിച്ചു.
ജനങ്ങളുടെ മനസറിഞ്ഞ കലക്ടറാണ് കേശവേന്ദ്ര കുമാറെന്നും നാടിനും ജനങ്ങള്‍ക്കും വേണ്ടി നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ അദ്ദേഹം ശ്രമിച്ചവെന്നും എം.എല്‍.എ പറഞ്ഞു. ടി ഉഷാകുമാരി അധ്യക്ഷയായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പ്പറ്റ നഗരസഭ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജോസ്, സുല്‍ത്താന്‍ ബത്തേരി നഗരസഭ ചെയര്‍മാന്‍ സി.കെ സഹദേവന്‍, സബ് കലക്ടര്‍ ശീറാം സാംബശിവ റാവു, ജില്ലാ പ്ലാനിങ് ഓഫിസര്‍ എസ്.ആര്‍ സനല്‍ കുമാര്‍, ഡി.എം.ഒ ഡോ. ആശാദേവി, എ.ഡി.സി ജനറല്‍ പി.സി. മജീദ്, ജില്ലാ മണ്ണു സംരക്ഷണ ഓഫിസര്‍ പി.യു ദാസ്, ഡയറി ഡവലപ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ജോസ് ഇമ്മാനുവല്‍, മൃഗസംരക്ഷണ ഓഫിസര്‍ ഡോ. കെ.ആര്‍ ഗീത, നബാര്‍ഡ് അസി. മാനേജര്‍ എന്‍.എസ് സജികുമാര്‍ എന്നിവര്‍ സംസാരിച്ചു.
ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ മറുപടി പ്രസംഗം നടത്തി. ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാറിന് ജില്ലാ പഞ്ചായത്ത് നല്‍കിയ യാത്രയയപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി, വൈസ് പ്രസിഡന്റ് പി.കെ അസ്മത്ത്, അംഗങ്ങളായ എ ദേവകി, കെ. മിനി, എ പ്രഭാകരന്‍ മാസ്റ്റര്‍, എ.എന്‍ പ്രഭാകരന്‍, പി ഇസ്മായില്‍, സെക്രട്ടറി വി.സി രാജപ്പന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."