വഫിയ്യ കലോത്സവം 'അല്‍ ഗൈസ് ' വളാഞ്ചേരി ജേതാക്കള്‍
കാളികാവ്(മലപ്പുറം): വാഫി - വഫിയ സംസ്ഥാന കലോത്സവം സമാപിച്ചു. പെണ്‍കുട്ടികള്‍ക്ക് മാത്രമായി നടന്ന വഫിയ കലോത്സവത്തില്‍ തംഹീദിയ (ജൂനിയര്‍), ആലിയ (സീനിയര്‍) വിഭാഗങ്ങളില്‍ വളാഞ്ചേരി അല്‍ഗൈസ് ഇസ്‌ലാമിക് ആന്‍ഡ് ആര്‍ട്‌സ് കോളജ് ഫോര്‍ വിമണ്‍ ജേതാക്കളായി. തംഹീദിയ വിഭാഗത്തില്‍ അല്‍ഗൈസ് വളാഞ്ചേരി 280 പോയിന്റുകളോടെ ഒന്നാം സ്ഥാനവും, കണ്ണൂര്‍ ഒളിവിലം എം.ടി.എം. വഫിയ കോളജ് 114 പോയിന്റുകളോടെ രണ്ടാം സ്ഥാനവും, വളവന്നൂര്‍ ബാഫഖി വഫിയ കോളജ് 107 പോയിന്റുമായി മൂന്നാം സ്ഥാനവും നേടി.
ആലിയ വിഭാഗത്തില്‍ വിഭാഗത്തില്‍ അല്‍ഗൈസ് വളാഞ്ചേരി 471 പോയിന്റുകളോടെ ഒന്നാം സ്ഥാനവും, മീനങ്ങാടി ഡബ്ല്യു.എം.ഒ. വഫിയ കോളജ് 183 പോയിന്റുകളോടെ രണ്ടാം സ്ഥാനവും, വളവന്നൂര്‍ ബാഫഖി വഫിയ കോളേജ് 181 പോയിന്റുളോടെ മൂന്നാം സ്ഥാനവും നേടി.
വഫിയ്യ കലോത്സവം മലപ്പുറം ഡി.എം.ഒ ഡോക്ടര്‍ കെ സക്കീന ഉദ്ഘാടനം ചെയ്തു. ഖത്തര്‍ യൂനിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസര്‍ ഡോക്ടര്‍ ലത്തീഫ നഈമി മുഖ്യാതിഥിയായി. മത ഭൗതീക സമന്വയ വിദ്യാഭ്യാസം നേടുന്ന പണ്ഡിത വനിതകള്‍ ഇസ്‌ലാം ഭീകരതയല്ല, സമാധാനമാണ് പഠിപ്പിക്കുന്നതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തണമെന്ന് ലത്തീഫ നഈമി ആഹ്വാനം ചെയ്തു. വഫിയ കോ ഓര്‍ഡിനേറ്റര്‍ സുമയ്യ വഫിയ്യ കാടാമ്പുഴ അധ്യക്ഷയായി. കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി ഐ.ആര്‍.ഡി.പി. ഫാക്കല്‍റ്റി ഡോക്ടര്‍ വര്‍ഷ ബശീര്‍ മുഖ്യപ്രഭാഷണം നടത്തി. വഫിയ്യ കോഴ്‌സിന്റെ ഘടനയും സിലബസും തന്നെ വളരെയധികം ആകര്‍ഷിച്ചുവെന്നും മുസ്‌ലിം വനിതകളുടെ പുരോഗതിക്കുള്ള മാര്‍ഗമാണിതെന്നും അവര്‍ അഭിപ്രായപ്പെട്ടു. നേരിടുന്ന മുഴുവന്‍ പ്രതിസന്ധികളും തരണം ചെയ്യാന്‍ ശക്തരാണ് സ്ത്രീകളെന്ന് തെളിയിക്കുന്നതാണ് വഫിയ കോഴ്‌സെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കെ.ടി. സഈദ, വഫിയ സ്റ്റുഡന്‍സ് ഫെഡറേഷന്‍ സെക്രട്ടറി എ.കെ. അഫീഫ, പി.കെ.സി. മിസ്‌രിയ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."