HOME
DETAILS
MAL
ചെസ് അസോ. തെരഞ്ഞെടുപ്പില്‍ തിരിമറിയെന്ന്
backup
October 19 2017 | 03:10 AM
തൃശൂര്‍: ചെസ് അസോസിയേഷന് കേരളയുടെ ഭരണസമിതി തെരഞ്ഞെടുപ്പ് നിയമാനുസൃതമല്ലെന്ന പരാതിയുമായി ഒരു കൂട്ടം ചെസ് പ്രേമികള്‍. കഴിഞ്ഞ ഭരണ സമിതിയില്‍ ജനറല്‍ സെക്രട്ടറിയായിരുന്ന രാജേഷ് നാട്ടകത്തിന്റെ നിയമവിരുദ്ധ നടപടിക്കെതിരേ പ്രക്ഷോഭവും നിമയപോരാട്ടവും നടത്തുമെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കടലാസ് സംഘടനകളെ ഉപയോഗിച്ച് രഹസ്യമായാണ് തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നതെന്നും ചെസ് ഒളിംപ്യനായ എന്‍.ആര് അനില്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."