തീവ്രവാദികളില്‍ മുസ്‌ലിമും ക്രിസ്ത്യനുമില്ല, അവര്‍ മതമില്ലാത്തവര്‍- ദലൈലാമ
ഇംഫാല്‍: തീവ്രവാദികളെ മുസ്‌ലിമെന്നോക്രിസ്ത്യനെന്നോ വേര്‍തിരിക്കാനാവില്ലെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. കാരണം അവര്‍ മതമില്ലാത്തവരാണ്. തീവ്രവാദത്തെ ആശ്ലേഷിക്കുന്നതോടെ അവര്‍ ഒരു മതത്തിലും പെടാത്തവരായി മാറുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂര്‍ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
മ്യാന്‍മാറിലെ അസഹിഷ്ണുതയും മുസ്‌ലിം വിഭാഗങ്ങള്‍ക്കുനേരെ തുടരുന്ന അതിക്രമങ്ങളും ദൗര്‍ഭാഗ്യകരമാണെന്നും ദലൈലാമ വ്യക്തമാക്കി.
'ഒരാളുടെ മതം ഏതായാലും തീവ്രവാദം സ്വീകരിച്ചുകഴിഞ്ഞാല്‍ അയാളുടെ മതത്തിന് പ്രസക്തി നഷ്ടപ്പെടുന്നു. മതവിശ്വാസം പുലര്‍ത്തുന്നതും മതപ്രചാരണം നടത്തുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഓരോ വിഭാഗത്തിനും വ്യത്യസ്ത വിശ്വാസങ്ങളുണ്ടാവാം. അവര്‍ അത് സംരക്ഷിക്കുകയും ചെയ്യണം. എന്നാല്‍ ഒരു വിഭാഗം മറ്റുവിഭാഗങ്ങളെ പരിവര്‍ത്തനം നടത്തുന്നത് ശരിയല്ല'- അദ്ദേഹം പറഞ്ഞു.
ചരിത്രപരമായി ഇന്ത്യ വ്യത്യസ്ത മതങ്ങളുള്ള രാജ്യമാണ്. അഹിംസയുടെ ആയിരം വര്‍ഷത്തെ പാരമ്പര്യം ഇന്ത്യയ്ക്കുണ്ട്. ഇന്ത്യയുടെ പൗരാണിക ജ്ഞാനത്തിന് ലോകത്തെ സമാധാനത്തിലേയ്ക്ക് നയിക്കാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയും ചൈനയും മഹത്തായ രണ്ടു രാജ്യങ്ങളാണ്. ഇരുവര്‍ക്കും പരസ്പരം പരാജയപ്പെടുത്താനാവില്ല. രണ്ടുപേരും സമാന്തരമായി കഴിയേണ്ടവരാണ്.
അതിര്‍ത്തിയില്‍ ചില പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ അത് ഗൗരവതരമായ ഒരു സ്ഥിതിയിലേയ്ക്ക് നീങ്ങുമെന്ന് കരുതുന്നില്ലെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
യൂറോപ്യന്‍ യൂനിയന്‍ എന്ന പോലെ ഇന്ത്യയും ചൈനയും ജപ്പാനുമടക്കമുള്ള രാജ്യങ്ങള്‍ അംഗങ്ങളായുള്ള ഒരു ഏഷ്യന്‍ യൂണിയന്‍ രൂപംകൊള്ളുക എന്നത് തന്റെ ഒരു സ്വപ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."