HOME
DETAILS
MAL
ജനപക്ഷം ചേര്‍ന്നത് സുപ്രഭാതത്തെ ജനകീയമാക്കി: ഐ.സി ബാലകൃഷ്ണന് എം.എല്‍.എ
backup
August 12 2016 | 23:08 PM
സുല്‍ത്താന്‍ ബത്തേരി: ജനങ്ങളെ ബാധിക്കുന്ന പൊതു വിവരങ്ങള്‍ സമൂഹത്തിലെത്തിക്കുന്നതില്‍ സുപ്രഭാതം വഹിക്കുന്ന പങ്ക് വളരെ വലുതാണന്നും ആരുടെയും പക്ഷം പിടിക്കാതെ ജനപക്ഷം ചേര്‍ന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ് സുപ്രഭാതത്തെ ജനകീയമാക്കിയതെന്നും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. സുപ്രഭാതം ജില്ലാ തല ക്യാംപയില്‍ സുല്‍ത്താന്‍ ബത്തേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ എം.എല്‍.എ വാര്‍ഷിക വരിക്കാരനായി ചേര്‍ന്നു. കെ.സി.കെ തങ്ങള്‍ താഴത്തൂര്‍, എന്‍.എം വിജയന്, കെ.പി ശശി, കെ.എ നാസര്‍ മൗലവി, വി.കെ അബ്ദുറഹ്മാന് ദാരിമി, ഇ.ടി മുഹമ്മദാലി, എ.കെ മുഹമ്മദ് ദാരിമി, ഹാരിസ് ബനാന, അബ്ദുല്‍ കരീം ബാഖവി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."