നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്ന് ഹൈക്കോടതി
കൊച്ചി: എല്ലാ പ്രണയ വിവാഹങ്ങളെയും ഘര്‍വാപ്പസിയായും ലൗ ജിഹാദായും പ്രചരിപ്പിക്കരുതെന്ന് ഹൈക്കോടതി. കണ്ണൂര്‍ സ്വദേശി ശ്രുതിയുടെ വിവാഹം ലൗ ജിഹാദല്ലെന്നും പ്രണയത്തിന് അതിര്‍വരമ്പില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
യോഗാ കേന്ദ്രത്തിലുള്ളവരുടെ സമ്മര്‍ദ്ദം മൂലമാണ് സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന് മൊഴി നല്‍കിയതെന്നും യുവതി കോടതിയില്‍ പറഞ്ഞു.
നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ ജാഗ്രതവേണമെന്നും ഹൈക്കോടതി പറഞ്ഞു. ഇത്തരത്തിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശനനടപടിക്ക് പൊലിസിന് കോടതി നിര്‍ദേശം നല്‍കി.
ബലപ്രയോഗം വഴിയുളള മതപരിവര്‍ത്തനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാട്ടി.
മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടണമെന്നും പ്രണയത്തിന് അതിര്‍വരമ്പ് നിശ്ചയിക്കേണ്ടതില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
ശ്രുതിയെ യോഗാ സെന്ററില്‍ തടവില്‍പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി അനീസ് നല്‍കിയ ഹരജി ഹൈക്കോടതി തീര്‍പ്പാക്കി.
വിവാദ യോഗ സെന്ററിനെതിരെ പരാതി നല്‍കിയ ശ്രുതിയുടെ കേസില്‍ ലൗ ജിഹാദിന്റെ സൂചനകള്‍ ഒന്നും കാണുന്നില്ലെന്ന് ഹൈക്കോടതി നേരത്തേതന്നെ വ്യക്തമാക്കിയിരുന്നു.
എല്ലാ ഹേബിയസ് കോര്‍പ്പസ് കേസുകളും വിവാദമാക്കരുതെന്നും മറ്റ് മതങ്ങളില്‍നിന്ന് വിവാഹം കഴിക്കുന്നതിനെ ജിഹാദെന്നോ ഘര്‍വാപ്പസിയെന്നോ വിളിക്കരുതെന്നും കോടതി വാക്കാല്‍ പരാമര്‍ശം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."