കൊയ്ത്തുപാട്ടിന്റെ താളത്തില്‍ നീലായി വയലില്‍ വിളവെടുപ്പ്
നീലേശ്വരം: നാടിനു ഉത്സവമായി കൊയ്ത്തുപാട്ടിന്റെ താളത്തില്‍ നീലായി വയലില്‍ വിളവെടുപ്പ്. കാര്‍ഷിക സംസ്‌കൃതിയുടെ വീണ്ടെടുപ്പിനായി കുടുംബശ്രീ മിഷന്‍ നടത്തിയ മഴപ്പൊലിമ നാട്ടി മഹോത്സവത്തിന്റെ ഭാഗമായി നീലേശ്വരം നഗരസഭയും കുടുംബശ്രീ സി.ഡി.എസും ചേര്‍ന്ന് നീലായി വയലില്‍ ഒരുക്കിയ നെല്‍കൃഷിയുടെ വിളവെടുപ്പ് ഉത്സവമാണ് നടന്നത്. ഒരേക്കര്‍ സ്ഥലത്ത് ഇറക്കിയ കൃഷിയില്‍ മികച്ച വിളവാണു ലഭിച്ചത്. ജൈവവളം മാത്രമാണ് ഇതിനുപയോഗിച്ചത്. നീലായിയിലെ കുടുംബശ്രീകള്‍ക്കും പുരുഷ സംഘങ്ങള്‍ക്കുമായിരുന്നു പരിപാലന ചുമതല.
നീലായി വയലില്‍ നടന്ന കൊയ്ത്തുത്സവം കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ അധ്യക്ഷനായി.
ഉപാധ്യക്ഷ വി. ഗൗരി, സ്ഥിരം സമിതി അധ്യക്ഷരായ പി. രാധ, പി.പി മുഹമ്മദ് റാഫി, പി.എം സന്ധ്യ, തോട്ടത്തില്‍ കുഞ്ഞിക്കണ്ണന്‍, കൗണ്‍സലര്‍മാരായ പി. മനോഹരന്‍, കെ.വി സുധാകരന്‍, സി.സി കുഞ്ഞിക്കണ്ണന്‍, എം.വി വനജ, എ.വി സുരേന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ടി.വി. രേണുക എന്നിവര്‍ സംസാരിച്ചു.
പുല്ലൂര്‍ പെരിയയില്‍ കൊയ്‌തെടുത്തത് ആറേക്കര്‍ സ്ഥലത്തെ നെല്‍കൃഷി
പുല്ലൂര്‍ പെരിയ: പുല്ലൂര്‍ പെരിയയിലെ തരിശ് ഭൂമികളില്‍ ഇപ്പോള്‍ കൊയ്ത്തു കാലമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീകളുടെയും കൃഷി വകുപ്പിന്റെയും നേതൃത്വത്തില്‍ ഏക്കറുകളോളം തരിശുനിലങ്ങളില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്. ആഘോഷമായി ചടങ്ങുകള്‍ സംഘടിപ്പിച്ചാണ് കൃഷിയിറക്കിയവര്‍ തരിശുനിലങ്ങളില്‍ നൂറു മേനി കൊയ്യുന്നത്.
പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തില്‍ പതിമൂന്നാം വാര്‍ഡ് കേളോത്ത് നാലേക്കര്‍ തരിശ് ഭൂമിയില്‍ തപസ്യ കുടുംബശ്രീയുടെയും ആതിര കുടുംബശ്രീയുടെയും നേതൃത്വത്തില്‍ നെല്‍കൃഷി വിളവെടുപ്പ് നടത്തി. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് ശാരദ എസ് നായര്‍ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഓമന, കാസര്‍കോട് ജില്ലാ ജീവ ടീം അംഗങ്ങളായ ലത, മാധവി, യശോദ, നാരായണി എന്നിവര്‍ നേതൃത്വം നല്‍കി.
പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 11ാം വാര്‍ഡ് പെരളം പാടശേഖരത്തില്‍ രണ്ടേക്കര്‍ തരിശുഭൂമിയില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് നടത്തി. ഹരിത, അമൃത കുടുംബശ്രീകളുടെ നേതൃത്വത്തില്‍ നടത്തിയ കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്തംഗം എം. സീത ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ പി. പ്രമോദ്, കൃഷി അസിസ്റ്റന്റ് കെ. രവീന്ദ്രന്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീജ, കുടുംബശ്രീ അംഗങ്ങളായ കല്ല്യാണി, കുറുമ്പി, ശാരദ, യശോദ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധ വാര്‍ഡുകളിലെ തരിശു നിലങ്ങളില്‍ കുടുംബശ്രീ യൂനിറ്റുകളും സ്വശ്രയ പുരുഷ സംഘങ്ങളും നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പ് വരും ദിവസങ്ങളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."