മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധി വിതരണം നടത്തി
മുവാറ്റുപുഴ: മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയില്‍ നിന്നും അനുവദിക്കപ്പെട്ട രണ്ടായിരം മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള ധനസഹായ വിതരണം 294വ്യക്തികള്‍ക്കായി മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം നിര്‍വ്വഹിച്ചു. മുവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിലെ എട്ട് പഞ്ചായത്തുകളും മുവാറ്റുപുഴ നഗരസഭ പ്രദേശത്തേയും ഗുണഭോക്താക്കള്‍ക്കാണ് ആനുകൂല്ല്യങ്ങള്‍ ലഭ്യമായത്.
നിര്‍ദ്ധന രോഗികള്‍ക്കുള്ള ധനസഹായം ഏറ്റുവാങ്ങുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനാണ് മുവാറ്റുപുഴ ടൗണ്‍ ഹാളില്‍ ചടങ്ങ് സംഘടിപ്പിച്ചതെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു.
മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ നിര്‍ദ്ധനര്‍ക്ക് അനുവദിക്കുന്ന ധനസഹായം കാലതാമസം കൂടാതെ അര്‍ഹരായവര്‍ക്ക് എത്തിക്കുന്നതിന് ഇനിയും ഇത്തരം പൊതു ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും സഹായം ലഭിക്കാത്ത ക്യാന്‍സര്‍, വൃക്ക, ഹൃദയ സംമ്പന്ധമായ അസുഖങ്ങള്‍ ഉള്ളവക്ക് എംഎല്‍എയുടെ ഓഫീസില്‍ സൗകര്യം ഒരുക്കിയിട്ടുണ്ടന്നും എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഉഷ ശശീധരന് അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചയത്ത് പ്രസിഡന്റ് മേരി ബേബി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോളി കുര്യാക്കോസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ വള്ളമറ്റം കുഞ്ഞ്, ലത ശിവന്, ആനീസ് ക്ലീറ്റസ്, ജോര്‍ഡി.എന്‍.വര്‍ഗീസ്, നഗരസഭ വൈസ് ചെയര്മാന് പി.കെ.ബാബു രാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി.എം.ഹാരിസ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിന്‍സന്റ് ഇല്ലിക്കല്‍, നഗരസഭാ കൗണ്‍സിലര്‍ പി.വൈ.നൂറുദ്ദീന്‍,തഹസീല്‍ദാര്‍ റെജി.പി.ജോസഫ്, ഡെപ്യൂട്ടി തഹസീല്‍ദാര്‍ വൃന്ദ ദേവി എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."