പന്നക്കാട് അരയന്റെകടവ് ബണ്ട് നിര്‍മാണ പദ്ധതി ഉടന്‍: മന്ത്രി
പറവൂര്‍: തത്തപ്പിള്ളി പന്നക്കാട് അരയന്റെ കടവ് ബണ്ട് നിര്‍മ്മാണ പദ്ധതി ഉടന്‍ നടപ്പാക്കുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ഈ പദ്ധതികൊണ്ട് ഇവിടത്തെ ജനങ്ങളുടെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുമെങ്കില്‍ അതാണ് നാടിന്റെ വലിയ വികസനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തത്തപ്പിള്ളി അരയന്റെ കടവ് ബണ്ട് നിര്‍മ്മാണ ആക്ഷന്‍ കൌണ്‍സില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനത്തോടനുബന്ധിച്ച് പദ്ധതി പ്രദേശം സന്ദര്‍ശിച്ചതിന്‌ശേഷം തത്തപ്പിള്ളി ഗവ: ഹൈസ്‌കൂള്‍ ഓഡിറ്റൊറിയത്തില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വി എസ് സുനില്‍കുമാര്‍. അരയന്റെ കടവ് പദ്ധതികൊണ്ട് രണ്ടായിരത്തിനാനൂറിലധികം ഹെക്റ്റര്‍ കൃഷിഭൂമി ഉപയോഗപ്രദമാകുമെങ്കില്‍ ഇതിന്റെ നിര്‍മ്മാണം അനിവാര്യമാണെന്നും പദ്ധതിയെ കുറിച്ച് പഠനംനടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉടനെ നിര്‍ദേശംനല്‍കും.
സര്‍ക്കാര്‍ ഫണ്ട് പരിശോധിച്ചതിനുശേഷം ഈ വര്‍ഷംതന്നെ നടപ്പാക്കാന്‍ കഴിയുമെങ്കില്‍ പദ്ധതി ഉടനെ യാഥാര്‍ഥ്യമാക്കും.ജനങ്ങള്‍ക്ക് നാട്ടില്‍ ശുദ്ധജലം കുടിക്കാന്‍ അവസരമുണ്ടാകണം.ഭൂജല ആവശ്യങ്ങളും പാരിസ്ഥിതികദുര്‍ബലതയും മനസ്സിലാക്കാതെ ഉള്ളഭൂമി നികത്തുന്നത് അപകടകരമായ അവസ്ഥയാണ്.
ഭൂനികത്തല്‍ നിയമം കൊണ്ടുവന്നത് ഇടതുപക്ഷ സര്‍ക്കാരാണ് അത് കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് യു ഡി എഫ് ഭരണം ദുര്‍വിനിയോഗം ചെയ്തു.നാട്ടിലെ കൃഷിയോഗ്യമായ ഭൂമി എന്ത് നടപടികള്‍ സീകരിച്ചും അത് നിലനിര്‍ത്തുകതന്നെ ചെയ്യുമെന്നും മന്ത്രി സൂചിപ്പിച്ചു.
കോട്ടുവള്ളി പഞ്ചായത്ത് മെമ്പര്‍ സി കെ അനില്‍കുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷതവഹിച്ചു.സി പി ഐ ജില്ലാ സെക്രട്ടറി പി രാജു പദ്ധതി പ്രദേശത്തിന്റെ രൂപ രേഖ മന്ത്രിക്ക് നല്‍കി.ആക്ഷന്‍കൌണ്‍സിലിന് വേണ്ടി കോട്ടുവള്ളി പഞ്ചായത്ത്അംഗം പി എന്‍ സന്തോഷ് മന്ത്രിക്ക് മൊമെന്റ്റോനല്‍കി.കിസാന്‍സഭ ജില്ലാസെക്രട്ടറി കെ എം ദിനകരന്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:യേശുദാസ് പറപ്പിള്ളി,വൈസ് പ്രസിഡന്റ് രമശിവശങ്കരന്‍,കോട്ടുവള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ കെ ശാന്ത,സി പി ഐ പറവൂര്‍ മണ്ഡലം സെക്രട്ടറി കെ ബി അറുമുഖന്‍,സി പി എം ആലങ്ങാട് ഏരിയ സെക്രട്ടറി എം കെ ബാബു,അഡ്വ:എന്‍ എ അലി, പി ആര്‍ രഘു,ടി പി ഷാജി,എം എന്‍ ശിവദാസന്‍,ടി യു പ്രസാദ്,എല്‍ ആദര്‍ശ്,മിനിമില്‍ട്ടന്‍,കൃഷി ഓഫീസര്‍ സരിതമോഹന്‍,പി പി അജിത്കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ആക്ഷന്‍കൌണ്‍സില്‍ കണ്‍വീനര്‍ പി ഡി ദിബാഷ് സ്വാഗതവും എം ഡി റപ്പായി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."