നാല് മാസമായി കാണാതായ മലയാളിയുടെ മൃതദേഹം റിയാദില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി
റിയാദ്: നാല് മാസമായി കാണാതായ മലയാളിയുടെ മൃതദേഹം റിയാദില്‍ മോര്‍ച്ചറിയില്‍ കണ്ടെത്തി. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി കെ.കെ. ജയേഷ് (39)ന്റെ മൃതദേഹമാണ് നാല് മാസത്തിനു ശേഷം സഹോദരന് സുരേഷ് റിയാദില്‍ എത്തി തിരിച്ചറിഞ്ഞത്.
ഇക്കഴിഞ്ഞ ജൂണ്‍ 23 വെള്ളിയാഴ്ച രാവിലെ മുതല്‍ റിയാദിലെ നസീമിലുള്ള താമസസ്ഥലത്തു നിന്നും ജയേഷിനെ കാണാതായത്. ജൂണ്‍ പത്തൊന്‍പതിനായിരുന്നു ജയേഷ് അവധി കഴിഞ്ഞു നാട്ടില്‍ നിന്നുമെത്തിയിരുന്നത്. കാണാതായത് മുതല്‍ റിയാദ് കേളി പ്രവര്‍ത്തകര്‍ എംബസിയുമായി സഹകരിച്ചു ശക്തമായ തിരച്ചില്‍ നടത്തിയിരുന്നുവെങ്കിലും ആളെ കണ്ടെത്താനായിരുന്നില്ല. നാട്ടില്‍ നിന്നു സര്‍ക്കാരില്‍ നിന്നും നോര്‍ക്ക മൂഖേനയുള്ള ശക്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ റിയാദ് എംബസിയില്‍ നിന്നും ഫോണ്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആണ് ജയേഷിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ ഉണ്ടെന്ന വിവരം ലഭിച്ചത്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ജിദ്ദ നവോദയ രക്ഷാധികാരി സമിതി അംഗം കൂടിയായ കെ.കെ.സുരേഷ് പറഞ്ഞു. അനിയന്റെ തിരോധാനത്തില്‍ അന്വേഷണവുമായി സഹകരിച്ച എല്ലാവര്ക്കും സുരേഷ് നന്ദി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."