HOME
DETAILS

മക്കയിലെ ടാക്‌സി മേഖലയില്‍ നിന്നും വിദേശികളെ പൂര്‍ണമായും ഒഴിവാക്കും

  
backup
October 19 2017 | 17:10 PM

%e0%b4%ae%e0%b4%95%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%9f%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2

 

മക്ക: ഹജ് ഉംറ സീസണുകളില്‍ മക്കയിലെ ടാക്‌സി മേഖലയില്‍ നിന്നും വിദേശികള പൂര്‍ണ്ണമായും ഒഴിവാക്കി സഊദികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് മക്ക ആക്ടിംഗ് ഗവര്‍ണര്‍ അബ്ദുള്ള ബിന്‍ ബന്ദര്‍ രാജകുമാരന്‍ നിര്‍ദേശിച്ചു. മക്ക പ്രവിശ്യയിലെ സഊദി വല്‍ക്കരണ പദ്ധതി ഉദ്ഘാഘാടന പ്രഖ്യാപനത്തിലാണ് അദ്ദേഹം ഇക്കാര്യം പ്രഖ്യാപിച്ചത്.


ഓരോ പ്രവിശ്യയിലെയും തൊഴില്‍ വിപണിയിലെ മേഖലകള്‍ പരിശോധിച്ച് ആവശ്യമായ മേഖലയില്‍ സ്വദേശിവല്‍ക്കരണം പ്രഖ്യാപിക്കാന്‍ സഊദി ആഭ്യന്തര, തൊഴില്‍, മുനിസിപ്പല്‍, വാണിജ്യ, മന്ത്രാലയങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമാണ് മക്ക പ്രവിശ്യയിലും അനുയോജ്യമായ മേഖലകള്‍ നിര്‍ണയിച്ച് സഊദി വല്‍ക്കരണം നടത്തുന്നത്. നിലവില്‍ രാജ്യത്ത് രണ്ടു ലക്ഷത്തിലേറെ സഊദികള്‍ ടാക്‌സി. മേഖലയില്‍ ഫുള്‍ ടൈം, പാര്‍ടൈം ആയി ജോലിയെടുക്കുന്നുവെന്നാണ് കണക്കുകള്‍.


അതേസമയം, രാജ്യത്തെ തുറമുഖ ജോലികളില്‍ സ്വദേശിവത്കരണം നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ഡോ. നബീല്‍ അല്‍ ആമൂദി വ്യക്തമാക്കി. തുറമുഖങ്ങളിലെ ഓഫീസ് ജോലികള്‍ക്ക് പുറമെ ഓപറേഷന്‍, സാങ്കേതികവിദ്യ, മറൈന്‍ എന്നിവയില്‍ കൂടി സ്വദേശികള്‍ക്ക് സംവരണം ഏര്‍പ്പെടുത്താനാണ് നീക്കം. സ്വദേശിവത്കരണം കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.


ഈ മേഖലയില്‍ പതിനായിരങ്ങളാണ് ജോലി ചെയ്യുന്നത്. രാഷ്ട്രത്തിന് വരുമാനമുണ്ടാക്കുന്നതിലും തൊഴിലവസരം സൃഷ്ടിക്കുന്നതിലും തുറമുഖങ്ങള്‍ക്ക് മുഖ്യ പങ്കുവഹിക്കാനാവുമെന്ന് തുറമുഖ മേല്‍നോട്ട ഉത്തരവാദിത്തം കൂടി വഹിക്കുന്ന ഗതാഗത മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇത്തിഹാദ് റെയിൽ ആദ്യ രണ്ടു പാസഞ്ചർ സ്റ്റേഷനുകൾ പ്രഖ്യാപിച്ചു

uae
  •  2 months ago
No Image

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Kerala
  •  2 months ago
No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago