മദീന ആസ്ഥാനമായി ഹദീസുന്നബവി കോംപ്ലക്‌സ് ആരംഭിക്കാന്‍ സല്‍മാന്‍ രാജാവ് ഉത്തരവിട്ടു
റിയാദ്: മദീന ആസ്ഥാനമായി ഹദീസുന്നബവി കോംപ്ലക്‌സ് ആരംഭിക്കാന്‍ സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അസീസ് രാജാവ് ഉത്തരവിട്ടു. ഹദീസ് കോംപ്ലക്‌സില്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ ഹദീസ് പണ്ഡിതന്മാരെ ഉള്‍ക്കൊള്ളിച്ചുള്ള വിശാലയമായ ഹദീസ് വൈക്ജ്ഞാനിക കൗണ്‍സില്‍ സ്ഥാപിക്കാനും രാജ കല്‍പ്പനയില്‍ പറയുന്നുണ്ട്.
കിങ് സല്‍മാന്‍ ഹദീസുന്നബവി എന്ന പെരില്‍ തുടങുന്ന പദ്ധതിയില്‍ ഉള്‍പ്പെടുന്ന വൈക്ജഞാനിക കൗണ്‍സില്‍ മേധാവിയായി മുതിര്‍ന്ന പണ്ഡിത സഭാംഗം ശൈഖ് മുഹമ്മദ് ബിന്‍ ഹസന്‍ ആലു ശൈഖിനെ നിയമിച്ചും രാജ ഉത്തരവിറക്കി. ഇസ്‌ലാമിക ശരീഅത്തിലെ രണ്ടാമത്തെ ഉറവിടമായ ഹദീസ് ഗവേഷണ ക്രോഡീകരണ മേഖലയിലാണ് ഹദീസുന്നബവി കോംപ്ലക്‌സ് പ്രവര്‍ത്തിക്കുക.
കിങ് സല്‍മാന്‍ ഹദീസുന്നബവി കോമ്പ്‌ലക്‌സ് നിര്‍മ്മാണ തീരുമാനം മഹത്തായ നെട്ടമാണെന്നു സഊദി വാര്‍ത്താ വിനിമയ, സാംസ്‌കാരിക വകുപ്പ് മന്ത്രി ഡോക്റ്റര്‍ അവാദ് അല്‍ അവാദ് പറഞ്ഞു. ഇസ്‌ലാമിക വൈജ്ഞാനിക രംഗത്ത് മഹത്തായ ഒരു കാര്യമായി ഇതിനെ ലോകം കാണുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . പ്രവാചക ചര്യ സംരക്ഷിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും രാജ്യം അതീവ ശ്രദ്ധയും താല്പര്യവും നല്കുന്നുവെന്നതിന്റെ തെളിവാണ് മദീനയിലെ ഹദീസുന്നബവി കോംപ്ലക്‌സ് പ്രഖ്യാപനമെന്ന ഇരു ഹറം കാര്യാലയ മേധാവി ഡോക്റ്റര്‍ അബ്ദുറഹ്മാന്‍ അല്‍ സുദൈസ് പറഞ്ഞു. പദ്ധതി പ്രഖ്യാപിച്ച സഊദി രാജാവിനെ അദ്ദേഹം ആശംസിക്കുകയും ചെയ്തു
ഹദീസ് കോംപ്ലക്‌സിന് കീഴിലാണ് ഹദീസ് പണ്ഡിതന്മാരെ ഉള്‍പ്പെടുത്തി വൈക്ജ്ഞാനിക കൗണ്‍സില്‍ രൂപീകരിക്കുക. ഇതിന്റെ മേധാവിയും അംഗങ്ങളുടെയും നിയമനം രാജ വിക്ജ്ഞാപനത്തിലൂടെയും ആയിരിക്കുമെന്നും രാജ കല്‍പ്പനയില്‍ ഉത്തരവില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."