സുപ്രഭാതം കാംപയിന്‍: ഒന്നാംസ്ഥാനം തുവ്വക്കുന്ന് റെയ്ഞ്ചിന്
ചേളാരി(സമസ്താലയം): സുപ്രഭാതം ദിനപത്രം നാലാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നതിനോടനുബന്ധിച്ചുള്ള പ്രചാരണ കാംപയിനില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത റെയ്ഞ്ചിനുള്ള അവാര്‍ഡ് കണ്ണൂര്‍ ജില്ലയിലെ തുവ്വക്കുന്ന് നേടി. ഗാമാലാന്റ് ഹോളിഡെയ്‌സ് സ്‌പോണ്‍സര്‍ ചെയ്ത ഉംറയാത്രയാണ് ഒന്നാം സ്ഥാനക്കാര്‍ക്കുള്ള സമ്മാനം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത മദ്‌റസക്കുള്ള അവാര്‍ഡ് തുവ്വക്കുന്ന് ഹിദായത്തുസ്വിബിയാന്‍ മദ്‌റസ നേടി. കാംപയിന്‍ കാലയളവില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്ത വിവിധ ജില്ലകളിലെ റെയ്ഞ്ച്, മദ്‌റസ എന്നിവയും അവാര്‍ഡിനര്‍ഹരായി.
കാസര്‍കോട് ജില്ലയിലെ തൃക്കരിപ്പൂര്‍, കണ്ണൂര്‍ ജില്ലയില തുവ്വക്കുന്ന്, കോഴിക്കോട്ടെ മുക്കം, മലപ്പുറം ചേലേമ്പ്ര റെയിഞ്ചുകള്‍ ജില്ലാതലങ്ങളില്‍ ഏറ്റവും കൂടുതല്‍ വരിക്കാരെ ചേര്‍ത്ത് ഒന്നാം സ്ഥാനം നേടി. മദ്‌റസാതലത്തില്‍ കാസര്‍കോട് ജില്ലാതലത്തില്‍ ഒന്നാംസ്ഥാനം ചെന്തേര ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ നേടി. കണ്ണൂരില്‍ ഒന്നാം സ്ഥാനം തുവ്വക്കുന്ന് ഹിദായത്തുസ്വിബിയാന്‍, രണ്ടാംസ്ഥാനം തെണ്ടപ്പറമ്പ് ഇസ്സത്തുല്‍ ഇസ്‌ലാം എന്നീ മദ്‌റസകള്‍ നേടി.
കോഴിക്കോട് ജില്ലയില്‍ ഒന്നാം സ്ഥാനക്കാരായ മുക്കം റെയ്ഞ്ചില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തതിനുള്ള അവാര്‍ഡിനു കുമരനല്ലൂര്‍ റശീദുദ്ദീന്‍ ഹയര്‍സെക്കന്‍ഡറി മദ്‌റസ അര്‍ഹരായി. ജില്ലയില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തു തിരുവള്ളൂര്‍ നുസ്‌റത്തുല്‍ ഇസ്‌ലാം സെക്കന്‍ഡറി മദ്‌റസ ഒന്നും, കടമേരി മിഫ്താഹുല്‍ ഉലൂം സെക്കന്‍ഡറി മദ്‌റസ രണ്ടും സ്ഥാനക്കാരായി. മലപ്പുറത്ത് ഒന്നാം സ്ഥാനത്തെത്തിയ ചേലേമ്പ്ര റെയ്ഞ്ചില്‍ കൂടുതല്‍ വരിക്കാരെ ചേര്‍ത്തതിനുള്ള അവാര്‍ഡ് ചേലൂപാടം ഹിദായത്തുല്‍ മുഅ്മിനീന്‍ മദ്‌റസ നേടി. ജില്ലയില്‍ കൂടുതല്‍ കോപ്പികള്‍ ചേര്‍ത്ത മദ്‌റസകളില്‍ ഒന്നാം സ്ഥാനം പുറത്തൂര്‍ പാലക്കല്‍ നൂറുല്‍ ഇസ്‌ലാം, രണ്ടാം സ്ഥാനം എ.ആര്‍ നഗര്‍ മേമാട്ടുപാറ ദാറുല്‍ ഹികം എന്നീ മദ്‌റസകള്‍ കരസ്ഥമാക്കി.
ചടങ്ങില്‍ കോഴിക്കോട് ഖാസിയും സുപ്രഭാതം ഡയറക്ടറുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അവാര്‍ഡ് സമ്മാനിച്ചു. സുപ്രഭാതം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. മുഖ്യരക്ഷാധികാരി സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍,എസ്.വൈ.എസ് ഉപാധ്യക്ഷന്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സുപ്രഭാതം വൈസ് ചെയര്‍മാന്‍മാരായ കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ജന. കണ്‍വീനര്‍ അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, ജോ. കണ്‍വീനര്‍ എം.എ ചേളാരി, ട്രഷറര്‍ പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സമസ്ത സെക്രട്ടറി കൊയ്യോട് പി.പി ഉമര്‍ മുസ്‌ലിയാര്‍, മുശാവറ അംഗങ്ങളായ കെ.ടി ഹംസ മുസ്‌ലിയാര്‍, നെല്ലായ കുഞ്ഞ്മുഹമ്മദ് മുസ്‌ലിയാര്‍, കോട്ടുമല മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍,വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറി ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദിര്‍, സുപ്രഭാതം ഡയറക്ടര്‍ബോര്‍ഡ് അംഗങ്ങളായ എ.വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, ഉമര്‍ ഫൈസി മുക്കം, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, കെ.എ റഹ്മാന്‍ ഫൈസി, നാസര്‍ഫൈസി കൂടത്തായി, ഹംസക്കോയ ചേളാരി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സംസ്ഥാന ഭാരവാഹികളായ എം.എം ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍,കെ.കെ ഇബ്‌റാഹിം മുസ്‌ലിയാര്‍, പുറങ്ങ് മൊയ്തീന്‍ മുസ്‌ലിയാര്‍, കെ.ടി ഹുസൈന്‍ കുട്ടി മൗലവി, സുപ്രഭാതം ഡെപ്യൂട്ടി സി.ഇ.ഒ ഐ.എം അബ്ദുറഹ്മാന്‍, കോ ഓര്‍ഡിനേറ്റര്‍ അബൂബക്കര്‍ സിദ്ദീഖ്, ഗാമാലാന്റ് ഹോളിഡെയ്‌സ് എം.ഡി മുഹമ്മദലി, ചീഫ് അമീര്‍ ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."