വികാസ്പീഡിയയില്‍ വിവരദാതാവായി ആദിവാസി യുവാവ്
മാനന്തവാടി: കേന്ദ്ര സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിന് കീഴിലെ വിജ്ഞാന വികസന പോര്‍ട്ടലായ വികാസ് പീഡിയയില്‍ വിവരദാതാവായി ആദിവാസി യുവാവ്.
2014ല്‍ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയില്‍ പോര്‍ട്ടല്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് പട്ടികവര്‍ഗ വിഭാഗത്തില്‍നിന്ന് ഒരാള്‍ വിവരദാതാവാകുന്നത്. പണിയ വിഭാഗക്കാരനായ വെള്ളമുണ്ട ആലഞ്ചേരി ആറാംചോട്ടിലെ വാസു അമ്മിണി ദമ്പതികളുടെ മകനായ അവനീതാണ് കൃഷി, വിദ്യാഭ്യാസം എന്നീ വിഭാഗങ്ങളില്‍ വിവരങ്ങള്‍ നല്‍കാന്‍ യോഗ്യത നേടിയത്. പ്ലസ്ടു മാത്രം വിദ്യഭ്യാസ യോഗ്യതയുള്ള അവനീത് ഒരു ബ്ലോഗര്‍ കൂടിയാണ്. വീഡിയോഗ്രാഫി തൊഴിലായി സ്വീകരിച്ച ഇദ്ദേഹം വിവാഹ ആല്‍ബങ്ങളും പ്രാദേശിക ചാനലുകള്‍ക്ക് വേണ്ടി കാമറയും ചെയ്യുന്നുണ്ട്. വിവിധ വിഷയങ്ങളിലായി ആയിരത്തി അഞ്ഞൂറിലധികം വിവരദാതാക്കള്‍ ഉണ്ടെങ്കിലും ആദിവാസി വിഭാഗത്തില്‍നിന്ന് ആദ്യമായാണ് ഒരാള്‍ വിവരദാതാവായി കടന്നു വരുന്നതെന്ന് വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റര്‍ സി.വി ഷിബു പറഞ്ഞു.
വിവരദാതാവ് എന്നത് സന്നദ്ധ പ്രവര്‍ത്തനമാണങ്കിലും കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ പാരിതോഷികങ്ങള്‍ നല്‍കും. കൃഷി, ആരോഗ്യം, സമൂഹ്യക്ഷേമം, ഊര്‍ജ്ജം, വിദ്യാഭ്യാസം, ഇ ഭരണം എന്നീ വിഷയങ്ങളില്‍ ആര്‍ക്കും പോര്‍ട്ടലിലേക്ക് വിവരങ്ങള്‍ പങ്കുവയ്‌വക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."