HOME
DETAILS

പഴയ നിര്‍ദേശം പൊടി തട്ടിയെടുക്കുന്നു; നെയ്യാര്‍ഡാമില്‍ മൃഗശാലയ്ക്ക് സാധ്യത തേടി അധികൃതര്‍

  
backup
October 20 2017 | 01:10 AM

%e0%b4%aa%e0%b4%b4%e0%b4%af-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a6%e0%b5%87%e0%b4%b6%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%9f%e0%b4%bf-%e0%b4%a4%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf

 

കാട്ടാക്കട: നെയ്യാര്‍ഡാമില്‍ മൃഗശാലയ്ക്ക് സാധ്യത തേടി അധികൃതര്‍ നീക്കം തുടങ്ങി. തുടര്‍ച്ചയായ മരണങ്ങള്‍, സ്ഥലക്കുറവ്, പിന്നെ മൃഗശാല അതോറിറ്റിയുടെ നിര്‍ദേശങ്ങളും. ഈയൊരു ചുറ്റുപാടില്‍ വിനോദസഞ്ചാര കേന്ദ്രമായ നെയ്യാര്‍ഡാമിനടുത്ത് മൃഗശാല ആരംഭിക്കാനുള്ള സാധ്യത വീണ്ടും തെളിയുന്നു.


തലസ്ഥാനത്തെ മൃഗശാല വീര്‍പ്പുമുട്ടലിന്റെ അവസ്ഥയിലായിരുന്നതിനാല്‍ ആന്റണി സര്‍ക്കാരിന്റെ കാലത്താണ് നെയ്യാര്‍ഡാമില്‍ ഇങ്ങനെയൊരു പദ്ധതിക്ക് പ്ലാനിട്ടത്. കുറെ മൃഗങ്ങളെ വിശാലമായ സ്ഥലത്ത് എത്തിച്ച് കാണാന്‍ സൗകര്യമൊരുക്കാനും വിനോദസഞ്ചാരികളെ കൂടുതലായി ഇവിടേക്ക് എത്തിക്കാനും ചിട്ടപ്പെടുത്തികൊണ്ടാണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്.


മാത്രമല്ല അന്ന് സൂ അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ നിയന്ത്രണങ്ങള്‍ കൂടി കര്‍ക്കശമാക്കിയതോടെ ഒരു മിനി മൃഗശാലയുടെ ആവശ്യകത ബന്ധപ്പെട്ടവര്‍ക്ക് ബോധ്യപ്പെട്ടിരുന്നു. കാണാന്‍ എത്തുന്നവര്‍ക്ക് അധികം സൗകര്യങ്ങള്‍ നല്‍കാനും കഴിയുമായിരുന്ന ഒന്നായി ഇതിനെ കണ്ടിരുന്നു.
വിശാലമായ തുറന്ന ജയിലിലെ സ്ഥലമാണ് സംഘം ആദ്യമായി കണ്ടത്. ഏതാണ്ട് 500 ഏക്കറോളം വരുന്ന ജയില്‍ ഭൂമിയെ വേര്‍തിരിച്ച് സൗകര്യമൊരുക്കാമെന്നും കണക്കുകൂട്ടി. പിന്നീട് നെയ്യാര്‍വനത്തിലെ സിംഹസഫാരി പാര്‍ക്ക് ആയിരുന്നു കണ്ടത്. ദ്വീപ് പോലെ കിടക്കുന്ന ഈ ഭാഗത്ത് മൃഗശാല തുടങ്ങാന്‍ കഴിയുമെന്നും അവര്‍ കണ്ടെത്തി. എന്നാല്‍ നിര്‍ദേശങ്ങള്‍ മുകള്‍തട്ടില്‍ തന്നെ എത്തിച്ചെങ്കിലും അത് മുളയിലേ കരിഞ്ഞു. പിന്നീട് അതേകുറിച്ച് കേള്‍ക്കാതെയായി.
തിരുവനന്തപുരത്ത് മൃഗങ്ങള്‍ക്ക് സ്ഥപരിമിതി ഒരു പ്രധാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. മാനുകളും മ്ലാവുകളും പെറ്റുപെരുകി പാര്‍പ്പിക്കാന്‍ ഇടമില്ലാത്ത സ്ഥിതിയാണ്. സ്ഥലപരിമിതി കാരണം മൃഗങ്ങള്‍ക്ക് രോഗം പിടിക്കുന്നതും മൃഗശാലയില്‍ ഒരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസവും ഒരു സിംഹം ചത്തു. 2015-16ല്‍ ഒന്‍പതു സസ്തനികള്‍ ചത്തു. 2016-17ല്‍ 27 എണ്ണം ചത്തു. 50 ഏക്കറിലുള്ള മൃഗശാല ഇപ്പോള്‍ 35 ഏക്കറായി ചുരുങ്ങി. ഇവിടെ മൃഗങ്ങള്‍ക്ക് സൈര്വവിഹാരം നടത്താന്‍ ഇടമില്ല. 20 മാനുകളെ സംരക്ഷിക്കേണ്ട ഇവിടെ 200 എണ്ണമുണ്ട്. പെറ്റുപെരുകിയ മാനുകളെ അവിടെ നിന്ന് നെയ്യാര്‍ഡാമിലേക്ക് മാറ്റാനാണ് ആദ്യം നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍ അതിന് വേണ്ടത്ര പിന്തുണ ഉണ്ടായില്ല. തുടര്‍ന്നാണ് പഴയ പരിഗണന എന്ന നിലയില്‍ നെയ്യാര്‍ഡാമിന് സാധ്യത ഉയരുന്നത്.


നെയ്യാര്‍ഡാമും അതിന് തൊട്ടടുത്തുള്ള ഭാഗങ്ങളിലും ഇപ്പോള്‍ വിനോദസഞ്ചാര വികസനം നടന്നു വരികയാണ്. ഡാമില്‍ കോടികളുടെ പദ്ധതികളാണ് ആലോചിക്കുന്നത്. മലകയറ്റ പരിശീലനകേന്ദ്രം ഇവിടെ തുടങ്ങാന്‍ സ്‌പോര്‍ട്‌സ് അതോറിറ്റി ആലോചിച്ച് വരികയാണ്. ബോട്ട് സവാരി പരിപോഷിപ്പിക്കാനും നടപടികളായി വരുന്നു. 105 കോടി രൂപ ചിലവഴിച്ച് കാപ്പുകാട്ടില്‍ ശ്രീലങ്കന്‍ മാതൃകയില്‍ ആനവളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കുന്നുണ്ട്. അവിടെ തന്നെ പാമ്പ് മ്യൂസിയം തുടങ്ങാനും വനം വകുപ്പ് ആലോചിക്കുന്നു. ഈ സാഹചര്യത്തില്‍ മൃഗശാല തുടങ്ങിയാല്‍ സഞ്ചാരികളുടെ വന്‍ കുതിച്ചുകയറ്റം ഉണ്ടാകുമെന്ന് ചൂണ്ടികാട്ടപ്പെടുന്നു. ഇവിടേക്കുള്ള റോഡുകള്‍ ആധുനിക ശൈലിയില്‍ പുനരുദ്ധാരണം നടത്തി വരികയാണ്. അതിനാല്‍ എളുപ്പത്തില്‍ ഇവിടെ എത്താന്‍ കഴിയും. ഇപ്പോള്‍ തന്നെ ചാര്‍ട്ടേഡ് സഞ്ചാരികള്‍ ഇവിടെ എത്തുന്നുമുണ്ട്. ഇതൊക്കെ പരിഗണിച്ച് മൃഗശാല ഇവിടെ തുടങ്ങണമെന്ന് നാട്ടുകാരും ആവശ്യപ്പെടുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  3 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  3 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം; നാവായിക്കുളത്ത് വിദ്യാര്‍ഥിക്ക് രോഗം സ്ഥിരീകരിച്ചു

Kerala
  •  3 months ago
No Image

മടക്കയാത്ര; അര്‍ജുന്റെ ചേതനയറ്റ ശരീരവുമായി ആംബുലന്‍സ് കോഴിക്കോട്ടെ വീട്ടിലേക്ക് 

Kerala
  •  3 months ago
No Image

കൈയ്യും കാലും വെട്ടി ചാലിയാറില്‍ എറിയും; അന്‍വറിനെതിരെ കൊലവിളി നടത്തി സിപിഎം പ്രവര്‍ത്തകര്‍

Kerala
  •  3 months ago
No Image

അര്‍ജുന്റെ കുടുംബത്തിന് കര്‍ണാടക അഞ്ച് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു; മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി

latest
  •  3 months ago
No Image

 'പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല';ആളുണ്ടെങ്കില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അന്‍വര്‍

Kerala
  •  3 months ago
No Image

എം പോക്സ് - രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ കൃത്യമായ ചികിത്സ തേടണം: യാത്ര ചെയ്തു വരുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണം: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  3 months ago
No Image

സ്‌കൂളിന്റെ ഉന്നമനത്തിനായി രണ്ടാം ക്ലാസുകാരനെ ബലി നല്‍കി;യു.പിയില്‍ ഡയറക്ടറും അധ്യാപകരും അറസ്റ്റില്‍

National
  •  3 months ago