HOME
DETAILS

മയക്കുമരുന്ന് സംഘങ്ങള്‍ കീഴടക്കും മുന്‍പ്

  
backup
October 20 2017 | 01:10 AM

drug-and-mafia-20102017

പുതിയ കാര്യങ്ങളല്ല പറയാന്‍ പോകുന്നത്. കേട്ടു തഴമ്പിച്ച വാക്കുകള്‍ എന്ന പേരില്‍ ഇതിനെ കാണാതെ പോകരുത്. രാഷ്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രസ്താവനകള്‍ക്കും അന്തിചര്‍ച്ചകള്‍ക്കും പുതിയ വാര്‍ത്തകള്‍ക്ക് പഞ്ഞമില്ലാത്ത കാലത്ത് എത്രമാത്രം ഇതൊക്കെ പരിഗണിക്കപ്പെടുമെന്നതില്‍ സംശയമുണ്ട്. എങ്കിലും പറയാതെ വയ്യ.

 

സഹപാഠിയുടെ ഭാവി പുകഞ്ഞു തീരുന്നത് നിസ്സഹായനായി നോക്കിനില്‍ക്കാന്‍ വയ്യ. ഒരു കുടുംബത്തിന്റെ സ്വപ്നങ്ങള്‍, വളര്‍ന്നുവരുന്ന തലമുറയുടെ പ്രതീക്ഷകള്‍ കച്ചവടക്കണ്ണുകള്‍ക്കും സ്വാര്‍ഥ സ്ഥാപിത താല്‍പര്യങ്ങള്‍ക്കും മുമ്പില്‍ സര്‍ക്കാര്‍ അറിവോടെയും മൗനാനുവാദത്തോടെയും അടിയറവു വയ്ക്കുമ്പോള്‍ ചിലതൊക്കെ പറയേണ്ടത് ബാധ്യതയായി മാറുന്നു.


വീര്യം കുറഞ്ഞതും കൂടിയതുമായ വിവിധയിനം ലഹരിമരുന്നുകളാണ് നമ്മുടെ കുട്ടികളിലൂടെയും യുവാക്കളിലൂടെയും നിര്‍ലോഭം ഉപയോഗിക്കപ്പെടുകയും കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നത്.
പ്രൈമറി തലത്തിലുള്ള സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പെടെ കഞ്ചാവിന്റെ കാരിയേഴ്‌സായി മാറുമ്പോഴും മാധ്യമങ്ങള്‍ പരമ്പരകള്‍ എഴുതിയിട്ടും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ്.


ബോധവല്‍ക്കരണ ശ്രമങ്ങള്‍ പൊലിസ് നാര്‍ക്കോട്ടിക് സെല്‍, ആരോഗ്യ വകുപ്പ് തുടങ്ങിയവയിലൂടെ വിദ്യാലയങ്ങള്‍ വഴി നന്നായി നടക്കുന്നു എന്ന് അവകാശപ്പെടുമ്പോഴും സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വിദ്യാര്‍ഥികളെ ലക്ഷ്യം വച്ചുള്ള മയക്കുമരുന്ന് ഉപയോഗം അതിലും തകൃതിയായി നടക്കുന്നു.
വിദ്യാര്‍ഥികള്‍ക്കു നല്‍കുന്ന പോക്കറ്റ് മണി എങ്ങനെ വിനിയോഗിക്കുന്നു എന്നതിന്റെ കണക്കെടുക്കുന്ന രക്ഷിതാക്കള്‍ നന്നേ കുറവാണ്. കഞ്ചാവ് മാഫിയകള്‍ കേരളത്തില്‍ വിഹരിക്കുകയാണ്. പിടിച്ചാല്‍ തന്നെ നാര്‍ക്കോട്ടിക് നിയമങ്ങളിലെ പഴുതുകള്‍ ഉപയോഗിച്ച് അവര്‍ പുറത്തിറങ്ങുന്നത് ആത്മാര്‍ഥതയുള്ള അന്വേഷണ ഉദ്യോഗസ്ഥരുടെ ആവേശം കെടുത്തുന്നു.


ലഹരി ഉപയോഗത്തില്‍ കേരളം ഒന്നാം സ്ഥാനത്തേക്ക് കുതിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുമ്പോഴും അതിനെ പ്രതിരോധിക്കാനുള്ള നിയമസംവിധാനത്തിലെ ഏറ്റവും വലിയ ശിക്ഷ പത്തു വര്‍ഷം തടവു മാത്രമാണ്. അതുതന്നെ വിധിച്ചിട്ടുള്ള കേസുകള്‍ വളരെ ചുരുക്കമാണ്. കഴിഞ്ഞ വര്‍ഷം ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ കേസുകള്‍ എക്‌സൈസും ആയിരത്തിലേറെ കേസുകള്‍ പൊലിസും രജിസ്റ്റര്‍ ചെയ്തിട്ടും എത്ര കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെട്ടു എന്നത് ചോദ്യമാണ്. കേരളത്തിന്റെ ജോബ് ഹബ്ബായ കൊച്ചി നഗരം ഇന്ന് രാജ്യത്തെ തന്നെ പ്രമുഖ ഡ്രഗ് ഹബ്ബാണെന്നത് വസ്തുതയാണ്. കൊച്ചിയിലെത്തുന്ന ആഡംബര കപ്പലുകള്‍ കേന്ദ്രീകരിച്ചും നിശാ പാര്‍ട്ടികളും ഷൂട്ടിങ് ലൊക്കേഷനുകളും കേന്ദ്രീകരിച്ചു നടക്കുന്ന ലഹരിയൊഴുക്ക് പുതിയ അറിവല്ല.


കോളജുകളിലും പുറത്തും നടക്കുന്ന വിവിധ സ്റ്റേജ് ഷോകളും ഡിജെ പാര്‍ട്ടികളും ലഹരി പുകയുന്ന ഇടങ്ങളാണ്. രാത്രി എട്ടു മണി മുതല്‍ പുലര്‍ച്ചെ മൂന്നു മണിവരെ അഞ്ചും ആറും മണിക്കൂര്‍ തളര്‍ച്ചയില്ലാതെ 'നിന്ന് തുള്ളാന്‍' ഇത്തരം എനര്‍ജി ഡോസുകളല്ലാതെ മറ്റു വഴികളില്ലെന്ന് അവര്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.


കേരളത്തിലെത്തുന്ന അന്യ സംസ്ഥാന തൊഴിലാളികളിലൂടെയും പുറത്തു പഠിക്കുന്ന മലയാളി വിദ്യാര്‍ഥികളെ ഉപയോഗിച്ചും കേരളത്തിലേക്ക് ലഹരി കടത്തു നടത്തുന്ന സംഘങ്ങള്‍ സജീവമാണ്. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്നുകള്‍ ലഭിക്കാന്‍ പ്രിസ്‌ക്രിപ്ഷന്‍ അനിവാര്യമായിട്ടും പല മരുന്നുകളും യാതൊരു കുറിപ്പടിയുമില്ലാതെ കിട്ടേണ്ടവര്‍ക്ക് കിട്ടുന്നുണ്ട്.


പതിനേഴിനും ഇരുപത്തഞ്ചിനും ഇടയിലായിരുന്ന ലഹരി ഉപയോഗത്തിന്റെ പ്രായക്കണക്ക് ഇന്ന് പത്തു വയസുമുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നത് ആശങ്ക ഉളവാക്കുന്നതാണ്. വിവിധ സ്ഥാപനങ്ങളും സംഘടനകളും നടത്തിയിട്ടുള്ള പഠനങ്ങള്‍ വിദ്യാര്‍ഥികളിലെ ലഹരി ഉപയോഗം 45 ശതമാനത്തോളമാണെന്ന് ചൂണ്ടിക്കാട്ടുന്നു. രാജ്യത്ത് ലഹരി ഒഴുകുന്ന നഗരങ്ങളില്‍ കൊച്ചിയുള്‍പ്പെടെയുള്ള കേരളീയ നഗരങ്ങള്‍ ആദ്യ പത്തില്‍ സ്ഥാനം പിടിച്ചു എന്നതും വസ്തുതയാണ്. 35,000 കിലോഗ്രാം പാന്‍ മസാലകളാണ് കേരളത്തില്‍ വര്‍ഷം വിറ്റഴിക്കപ്പെടുന്നതെന്നു കണക്കുകള്‍ പറയുന്നു.


ടൂറിസത്തിന്റെ മറവില്‍ കേരളത്തിലെ പല റിസോര്‍ട്ടുകളിലും ബീച്ചുകളിലും ലഹരി ഉപയോഗവും വിതരണവും നടക്കുന്നു എന്നത് യാഥാര്‍ഥ്യമാണ്.
വിഷയത്തിന്റെ ഗൗരവം പൊതുജന മധ്യത്തിലെത്തിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ ഗൗരവമായി ഇടപെടേണ്ടതുണ്ട്. ബോധവല്‍ക്കരണ ക്ലാസുകളുടെയും സെമിനാറുകളുടെയും സമയം അവസാനിച്ചിരിക്കുന്നു. വേണ്ടത് ശക്തമായ പഴുതുകളില്ലാത്ത നിയമങ്ങളും അത് നടപ്പാക്കാനുള്ള ആര്‍ജവവുമാണ്. തലമുറയെ നശിപ്പിക്കുന്ന ഈ വിപത്തിനെതിരെ സമൂഹ മനസ്സാക്ഷി പ്രതികരിക്കേണ്ടതുണ്ട്.


( എസ്.കെ.എസ്.എസ്.എഫ് ക്യാംപസ് വിങ് സംസ്ഥാന ജനറല്‍ കണ്‍വീനറാണ് ലേഖകന്‍ )



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'വികസന പ്രവര്‍ത്തനം അട്ടിമറിക്കാന്‍ റിയാസ് കൂട്ടുനിന്നു': രൂക്ഷവിമര്‍ശനവുമായി കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ഇറാന്‍ 

International
  •  2 months ago
No Image

റേഷന്‍കാര്‍ഡ് മസ്റ്ററിങ് നവംബര്‍ 5വരെ നീട്ടി

Tech
  •  2 months ago
No Image

പ്രശ്‌ന പരിഹാരത്തിന് ഒരാഴ്ച സമയം തരും, ഇല്ലെങ്കില്‍ ഇടതു ബന്ധം അവസാനിപ്പിക്കും; അന്‍വറിനൊപ്പം ചേരുന്നത് പരിഗണിക്കുമെന്നും കാരാട്ട് റസാഖ്

Kerala
  •  2 months ago
No Image

വിവാഹത്തിന് നിര്‍ബന്ധിച്ചു; ഗര്‍ഭിണിയായ കാമുകിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്നു കുഴിച്ചു മൂടി 

National
  •  2 months ago
No Image

ഗതാഗത നിയമ ലംഘനം: 62 ലക്ഷം കേസുകൾ, 526 കോടി പിഴ, ലഭിച്ചതോ 123 കോടി മാത്രം

Kerala
  •  2 months ago
No Image

തേങ്കുറുശ്ശി ദുരഭിമാനക്കൊല:  ശിക്ഷാ വിധി തിങ്കളാഴ്ചത്തേക്ക് മാറ്റി 

Kerala
  •  2 months ago
No Image

ആന എഴുന്നള്ളിപ്പ് ആചാരമല്ല, അഹന്ത: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

രാജ്യമെങ്ങും സൈക്കിൾ ട്രാക്കും ഇ-ബസും വരും: കേരളത്തിലെ അഞ്ച് നഗരങ്ങളും പദ്ധതിയിൽ

Kerala
  •  2 months ago
No Image

തിരിച്ചടി കഴിഞ്ഞു; ഇറാനെതിരായ ആക്രമണം ഇതോടെ അവസാനിപ്പിച്ചെന്ന് ഇസ്‌റാഈല്‍

International
  •  2 months ago