നളിനി നെറ്റോക്കെതിരായ ഹരജി: പരാതിക്കാരന്റെ മൊഴി വീണ്ടും രേഖപ്പെടുത്തും
തിരുവനന്തപുരം: മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോക്കെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹരജിയില്‍ പരാതിക്കാരന് സതീഷ് വസന്തിന്റെ മൊഴി വീണ്ടും രേഖപ്പെടുത്താന്‍ കോടതി തീരുമാനം.
ഈ മാസം 31ന് ഹാജരാകുവാന്‍ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരേ കേസ് എടുക്കാന്‍ സുപ്രിംകോടതിയുടെ പുതിയ മാര്‍ഗരേഖകള്‍ വന്ന സാഹചര്യത്തിലാണ് കോടതിയുടെ പുതിയ നീക്കം.
പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടത്തെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നല്കിയ നിര്‍ദേശങ്ങളടങ്ങിയ പേജില്‍ മാറ്റം വരുത്തി അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന നളിനി നെറ്റോ സര്‍ക്കാരിന് നല്‍കിയെന്നാണ് ആരോപണം.
ഇതിനാലാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ സംസ്ഥാന പൊലിസ് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതെന്നും ഹരജിക്കാരന് ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."