HOME
DETAILS
MAL
അവധി തീരുമാനം മന്ത്രി തോമസ്ചാണ്ടി റദ്ദാക്കി
backup
October 20 2017 | 01:10 AM
തിരുവനന്തപുരം: അവധിയില്‍ പോകാനുള്ള തീരുമാനം മന്ത്രി തോമസ്ചാണ്ടി റദ്ദാക്കി. പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തിലാണ് അവധിയില്‍ പോകാനുള്ള തീരുമാനം മാറ്റിയതെന്നാണ് മന്ത്രിയുടെ ഓഫിസിന്റെ വിശദീകരണം.
അവധി അപേക്ഷ മന്ത്രി ഇന്നലത്തെ മന്ത്രിസഭായോഗത്തില്‍ സമര്‍പ്പിച്ചിരുന്നില്ല. കൈക്ക് അസുഖമുള്ളതിനാല്‍, ശസ്ത്രക്രിയ അടക്കമുള്ള ചികിത്സയ്ക്കായി ഇസ്രാഈലില്‍ പോകാനാണ് തോമസ്ചാണ്ടി നിശ്ചയിച്ചിരുന്നത്. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനോട് സൂചിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."