കഥകളിയും മോഹിനിയാട്ടവും അറബിയില്‍ തയ്യാറാക്കി മതബിരുദധാരി
പട്ടാമ്പി: കഥകളി രചനയുടെ ആമുഖവും മോഹിനിയാട്ടവും കേരള തനത് കലാരൂപങ്ങളെ അറബി ഭാഷയില്‍ പരിചയപ്പെടുത്തി മതബിരുധവിദ്യാര്‍ഥി. പട്ടാമ്പി ചെമ്പുലങ്ങാട് സ്വദേശിയും ജെ.എന്‍.യു ഗവേഷക വിദ്യാര്‍ഥി കൂടിയായ മുഹമ്മദലി വാഫിയാണ് ആദ്യമായി അറബിയില്‍ കലാരൂപത്തെ വായനാലോകത്തിന് മുന്നില്‍ രചിച്ചത്. പ്രബന്ധം ബഹ്‌റൈനില്‍ നിന്ന് പുറത്തിറങ്ങിയ സഖാഫത്തുശഅബിയ്യ അറബി മാഗസിനില്‍ ഇതിനകം തന്നെ പ്രസിദ്ധീകരിച്ച് വായനക്കാര്‍ക്കിടയില്‍ ഇടം പിടിച്ചിട്ടുമുണ്ട്.
കഥകളി കണ്ടിട്ടുള്ള അറബ് ലോകത്തുള്ളവര്‍ അറബി ഭാഷയിലുള്ള പ്രബന്ധ വായനത്തിലൂടെ കലാരൂപത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞെന്ന് യുവ എഴുത്തുകാരനെ അഭിനന്ദിച്ചുള്ള സന്ദേശങ്ങളില്‍ വ്യക്തമാക്കുന്നത്. ഇരുപതിലധികം പേജുള്ള ഗവേഷണ പ്രബന്ധത്തില്‍ കഥകളിയുടെ ചരിത്രം, ഉത്ഭവം, സമ്പ്രദായങ്ങള്‍, വിവിധ ആട്ടകഥകള്‍, ഗവേഷണങ്ങള്‍, മുദ്രകള്‍, നവരസങ്ങള്‍, വേഷങ്ങള്‍ എന്നിവ വിശദമായി ഉള്‍കൊള്ളിച്ചിട്ടുണ്ട്.
കലാരൂപം എന്നതിലുപരി ഒരു ദേശത്തിന്റെ സംസ്‌കാരത്തെ അറബി ഭാഷയിലൂടെ പരിചയപ്പെടുത്താന്‍ കഴിഞ്ഞത് അഭിമാന നേട്ടമാണ്. മോഹിനിയാട്ട പഠനത്തെ സംബന്ധിച്ച് ഇതിന് മുമ്പ് എമിറെയ്റ്റ് കള്‍ച്ചറല്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളാഞ്ചേരി മര്‍കസില്‍ നിന്ന് വാഫി പഠനം പൂര്‍ത്തിയാക്കിയ മുഹമ്മദ്അലി വാഫി കാളികാവ് വാഫി ക്യാംപസിലെ അറബി സാഹിത്യ വിഭാഗം മേധാവിയായി ജോലി ചെയ്തുവരുന്നു. ചെമ്പുലങ്ങാട് കരുവാട്ടില്‍ സൈതലവി-സുഹ്‌റ ദമ്പതികളുടെ മകനാണ്. ഭാര്യ: അമീറ. മക്കള്‍: ഫിദ ഫാത്തിമ, അയ്മന്‍ മുസ്തഫ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."