HOME
DETAILS
MAL
വായുമലിനീകരണം അപകടാവസ്ഥയില്‍
backup
October 20 2017 | 01:10 AM
ന്യൂഡല്‍ഹി: ദീപാവലി ആഘോഷവേളയില്‍ തലസ്ഥാനഗരിയിലെ വായുമലിനീകരണത്തിന്റെ തോത് അപകടകരമായ നിലയിലേയ്ക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്.
എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് അനുസരിച്ച് ഡല്‍ഹിയിലെ ആനന്ദ് വിഹാര്‍, പഞ്ചാബി ബാഘ് എന്നിവ ഏറ്റവും അപകടകരമായ നിലയിലാണ് ഉള്ളത്.
ഇവയ്ക്കു രണ്ടിനും 740, 466 എന്നിങ്ങനെയാണ് പോയിന്റുകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള ആര്.കെ പുര 298 പോയിന്റിലാണ് നില്‍ക്കുന്നത്. മലിനീകരണം കുറയ്ക്കാനായി ഇത്തവണ ദീപാവലിയ്ക്ക് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും പടക്കം പൊട്ടിക്കുന്നത് നിരോധിച്ചിരുന്നു.
നവംബര്‍ ഒന്നു വരെ നിരോധനം നിലനില്‍ക്കുന്നുണ്ട്. ദീപാവലിയ്ക്ക് പത്തു ദിനം മുന്പെയാണ് നിരോധനം നിലവില്‍ വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."