പൊതുസ്ഥലത്ത് വിസര്‍ജനം; ബോധവല്‍കരണവുമായി കമ്മിഷണര്‍
അലിഗഢ്: പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തുന്നവര്‍ക്കെതിരേ വ്യത്യസ്ത നടപടിയുമായി അലിഡഢ് മുനിസിപ്പല്‍ കമ്മിഷണര്‍. തുറസായ ഇടങ്ങളില്‍ മലമൂത്രവിസര്‍ജ്ജനം നടത്തുന്നവരെ തെരഞ്ഞുപിടിച്ച് അവര്‍ക്ക് പൂമാലയിട്ടും മധുരം നല്‍കിയുമാണ് ശൗചാലങ്ങള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രധാന്യം കമ്മിഷണറും സംഘവും ബോധ്യപ്പെടുത്തുന്നത്.
ദീപാവലിയോടനുബന്ധിച്ച് സ്വച്ഛതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിനായിട്ടാണ് മുനിസിപ്പല്‍ കമ്മിഷണറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘം ഇറങ്ങിയത്. ശൗചാലയങ്ങള്‍ ഉപയോഗിക്കാതെ പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജ്ജനം നടത്തിയ യുവാക്കളെ ബോധവത്ക്കരിക്കാന്‍ ലക്ഷ്യമിട്ടാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് കമ്മിഷണര്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ സ്വച്ഛതാ അഭിയാനില്‍ പങ്കാളികളാകാന്‍ ആഹ്വാനം ചെയ്യുന്ന നിരവധി പ്രചാരണ പരിപാടികള്‍ സജീവമാണെങ്കിലും ഇപ്പോഴും നിരവധി പേര്‍ ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ വിമുഖത കാണിക്കുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരിട്ട് സംവദിക്കുന്ന രീതിയില്‍ ബോധവത്ക്കരണം സ്വീകരിക്കുന്നതോടെ കൂടുതല്‍ പേരിലേക്ക് ഈ സന്ദേശം എത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."