ആറുമാസത്തിനകം റേഷന്‍കാര്‍ഡ് വിതരണം ചെയ്യുമെന്ന് മന്ത്രി
പറവൂര്‍: സാങ്കേതിക പിഴവ്മൂലം കാലതാമസം വരുത്തിയ റേഷന്‍കാര്‍ഡ് വിതരണം പരാതിക്കിടനല്‍കാതെ കുറ്റമറ്റരീതിയില്‍ ആറുമാസത്തിനകം നല്‍കുമെന്ന് ഭക്ഷ്യസിവില്‍സപ്ലൈസ് മന്ത്രി പി തിലോത്തമന്‍ പറഞ്ഞു. കേരള സ്റ്റേറ്റ് റിട്ടെയില്‍സ് റേഷന്‍ അസോസിയേഷന്റെ ജില്ലാ,താലൂക്ക് കമ്മിറ്റിയുടെ വാര്‍ഷികവും വിദ്യാഭ്യാസഅവാര്‍ഡ് വിതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
ഇകാര്‍ഡ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ് സര്‍ക്കാര്‍.ഇകാര്‍ഡ് വരുന്നതോടെ മിക്കാവാറും കാര്യങ്ങള്‍ സുതാര്യമാകുന്ന സാഹചര്യം ഉണ്ടാകും. ഇത്തരം സംവിധാനം ഇപ്പോള്‍ ആന്ധ്രാപ്രദേശില്‍ ഉണ്ട്.ഇകാര്‍ഡ് വരുന്നതോടെ ഒരു കുടുംബത്തിന്റെ റേഷന്‍ പൊതുവിതരണത്തിലെ എല്ലാകാര്യങ്ങളും സംസ്ഥാനത്ത് ഏതുസപ്ലൈസ് ഓഫീസുകളിലും ലഭ്യമാവുകയും ഇപ്പോഴുള്ള പരാതികള്‍ക്ക് പരിഹാരമാവുകയുംചെയും.
സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങള്‍ക്കും ഭക്ഷ്യവസ്തുക്കള്‍ ന്യായവിലക്ക് നല്‍കാന്‍ തയാറാവുകയാണ് സര്‍ക്കാര്‍. എന്തെല്ലാം പ്രയാസങ്ങള്‍ ഉണ്ടെങ്കിലും അധികം വൈകിക്കാതെ ഭക്ഷ്യസുരക്ഷാനിയമം നടപ്പാക്കാനുള്ള നടപടി സ്വീകരിക്കും.
ഇത് പ്രാബല്യത്തില്‍ വരുന്നതോടെ എ പി എല്‍, ബി പി എല്‍ വ്യത്യാസം ഇല്ലാതാകും. റേഷന്‍കടകള്‍വഴി വിതരണം ചെയ്യുന്ന ഭക്ഷ്യദാന്യങ്ങളില്‍ അളവിലും തൂക്കത്തിലും കുറവ് വരുത്തിയാല്‍ വിട്ടുവീഴ്ച്ചയില്ലാത്ത നടപടിസ്വീകരിക്കുമെന്നും മന്ത്രി സൂചിപ്പിച്ചു.
പറവൂര്‍ ശ്രിമുലംജൂബിലിക്ലബ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ കെ എസ് ആര്‍ ആര്‍ ഡി എ ജില്ലാപ്രസിഡന്റ് പി രാജു അദ്ധ്യക്ഷതവഹിച്ചു. സംഘാടക സമിതിചെയര്‍മാന്‍ എം ഇ പരീത് ഉപഹാരസമര്‍പ്പണം നടത്തി. ജില്ല സപ്ലൈ ഓഫീസര്‍ ടി ശ്രീകുമാര്‍ വിദ്യാഭ്യാസ അവാര്‍ഡ് വിതരണംചെയ്തു.
അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി അഡ്വ:സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ടി എസ് ഒ ബെന്നിജോസഫ്, കെ എസ് ആര്‍ ആര്‍ ഡി എ പറവൂര്‍ പ്രസിഡന്റ് പി എന്‍ സന്തോഷ്,കെ കെ ബാബു,ടി സി സുരേഷ്ബാബു എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി ജനറല്‍കണ്‍വീനര്‍ കെ പി വിശ്വനാഥന്‍ സ്വാഗതവും എം യു എം അയൂബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."