ഭീകരതയ്ക്ക് മതത്തിന്റെ വേര്‍തിരിവ് കൊടുക്കേണ്ടതില്ലെന്ന് ദലൈലാമ
ഇംഫാല്‍: ഭീകരതയ്ക്ക് മുസ്‌ലിമെന്നോ ക്രിസ്ത്യനെന്നോ അല്ലെങ്കില്‍ മേറ്റെതെങ്കിലും മതത്തിന്റെയോ വേര്‍തിരിവ് കൊടുക്കേണ്ടതില്ലെന്ന് ടിബറ്റന്‍ ആത്മീയാചാര്യന്‍ ദലൈലാമ. ഭീകരതയ്ക്ക് മതമില്ല. ഭീകരത ആരുടെ നേതൃത്വത്തിലുണ്ടായാലും അത് ഭീകരത തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇംഫാലില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു ദലൈലാമ.
മതം സഹിഷ്ണുതയാണ് ഉല്‍ബോധിപ്പിക്കുന്നത്. അതിന് പകരമായി മതത്തിന്റെ പേരില്‍ തുടര്‍ച്ചയായി അക്രമങ്ങളാണ് ഉണ്ടാകുന്നത്. മ്യാന്‍മറില്‍ റോഹിംഗ്യന്‍ മുസ്്‌ലിങ്ങള്‍ക്കെതിരായ ആക്രമണം നിര്‍ഭാഗ്യകരമായ സംഭവമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതപ്രചാരണത്തിനായി വകതിരിവില്ലാത്ത വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ല. ചരിത്രപരമായി ഇന്ത്യ, വ്യത്യസ്ത മതവിഭാഗങ്ങളുള്ള രാജ്യമാണ്.
വ്യത്യസ്തരായ ജനങ്ങളും വ്യത്യസ്തരായ സമുദായങ്ങളും വ്യത്യസ്തമായ വിശ്വാസങ്ങളുമെല്ലാം ഇവിടെ നിലനില്‍ക്കുകയും ചെയ്യുന്നുണ്ട്. ഏതെങ്കിലും ഒരു മതം നല്ലതാണെന്നും മറ്റുള്ളവ മോശമാണെന്നുമുള്ള രീതിയില്‍ എതെങ്കിലും തരത്തിലുള്ള പ്രചാരണം ഉണ്ടായാല്‍ അത് തെറ്റായ നടപടിയാണെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.
ദേക്്‌ലാം വിഷയത്തിലും അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിച്ചു. ഇന്ത്യയും ചൈനയും രണ്ട് പ്രബല രാജ്യങ്ങളാണ്. ഒരാള്‍ മറ്റൊരാളെ തോല്‍പിക്കുകയെന്നതിനപ്പുറം പരസ്പരം ബഹുമാനിച്ചുകൊണ്ട് നില്‍ക്കുകയാണ് വേണ്ടത്. അതിര്‍ത്തിയില്‍ ചില പ്രശ്‌നങ്ങളുണ്ടെങ്കിലും അതൊരിക്കലും ഗുരുതരമായ സാഹചര്യത്തെ സൃഷ്ടിക്കില്ലെന്നുതന്നെയാണ് താന്‍ വിശ്വസിക്കുന്നത്.
യൂറോപ്യന്‍ യൂനിയന്‍, ആഫ്രിക്കന്‍ യൂനിയന്‍, മലേഷ്യന്‍ യൂനിയന്‍ എന്നിവയെയെല്ലാം താന്‍ ആദരിക്കുന്നുണ്ട്. ഇതുപോലെ ഇന്ത്യ, ജപ്പാന്‍, ചൈന എന്നിവര്‍ ചേര്‍ന്ന് ഒരു ഏഷ്യന്‍ യൂനിയന്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്നും ദലൈലാമ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."