അഫ്ഗാന് ആക്രമണം: പാകിസ്താനെതിരേ ആരോപണവുമായി ഇന്ത്യ
ന്യൂഡല്‍ഹി: അഫ്ഗാനിസ്താനില്‍ 43 പേര് കൊല്ലപ്പെടാനിടയാക്കിയ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്താനെതിരേ പരോക്ഷ ആരോപണവുമായി ഇന്ത്യ. ആക്രമണത്തെ അപലപിച്ച രാജ്യം, ഭീകരര്‍ക്ക് ഇപ്പോഴും സുരക്ഷിത താവളങ്ങളും ശക്തമായ പിന്തുണയും ലഭിക്കുന്നതിന്റെ തെളിവാണ് ആക്രമണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
രാജ്യത്ത് ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കേണ്ടതും ഭീകരരുടെ സുരക്ഷിത താവളങ്ങള്‍ നശിപ്പിക്കേണ്ടതും അനിവാര്യമാണ്. അഫ്ഗാനില്‍ ഭീകരാക്രമണങ്ങള്‍ വര്‍ധിച്ചത് ആശങ്കയുണ്ടാക്കുകയാണ്. സമാധാനം സ്ഥാപിക്കാനുള്ള നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇത്തരം ആക്രമണങ്ങള്‍. അഫ്ഗാന്റെ പുനരുദ്ധാരണത്തിന് അക്രമം അവസാനിപ്പിക്കുകയെന്നത് പ്രധാനമാണെന്നും വിദേശ കാര്യമന്ത്രാലയം വ്യക്തമാക്കുന്നു.
അഫ്ഗാന് സര്‍ക്കാരിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ഇന്ത്യ, ആ രാജ്യത്തിന്റെ ഐക്യത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി നിലകൊള്ളുമെന്നും വ്യക്തമാക്കുന്നു. അഫ്ഗാന് സര്‍ക്കാര്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."