HOME
DETAILS
MAL
കാലിക്കറ്റ് യൂണിവേഴ്സിറ്റി അലുംനി യോഗത്തില്‍ വി.സി മുഖ്യാതിഥിയായി
backup
October 20 2017 | 02:10 AM
ദോഹ: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളജ് അലുംനികളുടെ സംയുക്ത യോഗം ദോഹയില്‍ ചേര്‍ന്നു. ആഗോള തലത്തില്‍ പൂര്‍വ വിദ്യാര്‍ഥികളെ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നത്.
കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ മുഖ്യാതിഥിയായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതെന്നും ആഗോള പൂര്‍വ വിദ്യാര്‍ഥി സെഷന് ഇതിന്റെ മുഖ്യപരിപാടികളിലൊന്നാണെന്നും അദ്ദേഹം വിശദീകരിച്ചു.
സര്‍വകലാശാലയിലെ സംവിധാനവും പോരായ്മകളും ചര്‍ച്ച ചെയ്ത യോഗത്തില്‍ യൂണിവേഴ്സിറ്റിയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ക്കു വൈസ് ചാന്‍സലര്‍ മറുപടി പറഞ്ഞു. എന്‍.കെ.എം ഷൗക്കത്തലി ആശംസകള്‍ നേര്‍ന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."