യുഎസ് സെക്രട്ടറി ടില്ലേഴ്സണിന്റെ മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യന്‍ പര്യടനത്തിന് ഇന്ന് തുടക്കമാകും
റിയാദ്: അമേരിക്കന്‍ സ്റ്റേറ്റ് സിക്രട്ടറി റെക്സ്ടില്ലേഴ്സന്റെ മിഡില്‍ ഈസ്റ്റ്, സൗത്ത് ഏഷ്യന്‍ പര്യടനം ഇന്ന് തുടങ്ങും.
ഇറാഖ്, സിറിയ, ഇറാന് ആണവ പ്രശ്നം എന്നിവ ലക്ഷ്യംവച്ചുള്ള നീണ്ട യാത്രയില്‍ വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കളുമായി ചര്‍ച്ച നടത്തുമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
വെള്ളിയാഴ്ചയാത്ര തിരിക്കുന്ന ടില്ലേഴ്സന് സഊദിയിലേക്കാണ് ആദ്യ പര്യടനം. തുടര്‍ന്ന് ഖത്തര്‍, പാക്കിസ്താന്, ഇന്ത്യ, സ്വിറ്റ്സര്‍ലണ്ട് എന്നീ രാജ്യങ്ങളാണ് സന്ദര്‍ശിക്കുക. സൗത് ഏഷ്യയിലേക്കുള്ള ആദ്യ സന്ദര്‍ശനം കൂടിയാണിത്.
സഊദിയിലെത്തുന്ന ടെല്ലേഴ്സണ്‍ റിയാദില്‍ സഊദിയും ഇറാഖും തമ്മിലുള്ള പുതിയ നയതന്ത്രബന്ധം ചര്‍ച്ച ചെയ്യും.
ഇറാഖും സഊദിയും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണ് സഊദിയില്‍ നടക്കുന്നത്. ഇറാന്റെ ആണവ പ്രശ്നത്തിലുള്ള നിലപാടുകളും സഊദിയുമായി അദ്ദേഹം പങ്കുവെക്കും. യമനില്‍ ഇറാന് പിന്തുണയോടെ നടക്കുന്ന പ്രശ്നങ്ങളും വിഷയങ്ങളാകും.
സിറിയ, മ്യാന്മാര് എന്നിവിടങ്ങളിലെ മാനുഷിക പ്രശ്നങ്ങളും വിവിധ രാജ്യങ്ങളിലെ സന്ദര്‍ശനങ്ങളില്‍ ചര്‍ച്ചയാകും. ജനീവയില്‍ അന്താഷട്ര റെഡ് ക്രോസ്, അന്താഷട്ര ഓര്ഗനൈസേഷന് ഫോര്‍ മൈഗ്രേഷന്‍സ് എന്നീ സംഘടനകളുമായും ചര്‍ച്ച നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."