ഇമാല്‍സ് സാങ്കേതികവിദ്യ ഇന്ത്യക്ക് കൈമാറുമെന്ന് യു.എസ്
വാഷിങ്ടണ്‍: വിമാനവാഹിനി കപ്പലുകളില്‍ ഉപയോഗിക്കുന്ന സുപ്രധാന സാങ്കേതിക വിദ്യയായ ഇലക്ട്രോമാഗ്നറ്റിക് എയര്‍ക്രാഫ്റ്റ് ലോഞ്ച് സിസ്റ്റം (ഇമാല്‍സ്) ഇന്ത്യക്ക് കൈമാറാനൊരുങ്ങി അമേരിക്ക. ഇക്കാര്യം ട്രംപ് ഭരണകൂടം ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സന്റെ ഇന്ത്യാസന്ദര്‍ശനത്തിന്റെ മുന്നോടിയായി സൗഹൃദം പുതുക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് സൂചനയുണ്ട്. ഇന്ത്യയെ സുപ്രധാന പങ്കാളിയായിട്ടാണ് കാണുന്നതെന്ന് യു.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇമാല്‍സ് സാങ്കേതികവിദ്യ കൈമാറണമെന്ന് അഭ്യര്‍ഥിച്ച് ഒബാമ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ കത്തുനല്‍കിയിരുന്നു. താരതമ്യേന ചെറിയ റണ്‍വേകളില്‍ നിന്ന് വലിയ യുദ്ധവിമാനങ്ങളെപ്പോലും അനായാസം പറക്കാന്‍ സഹായിക്കുന്നതാണ് ഇമാല്‍സ് സാങ്കേതികവിദ്യ.
ജനറല്‍ അറ്റോമിക്സ് കമ്പനി രൂപപ്പെടുത്തിയ ഇമാല്‍സ് നിലവില്‍ അമേരിക്കന്‍ വിമാനവാഹിനികളില്‍ ഉയോഗിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യന്‍ നാവികസേനയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ ഇമാലിന് സാധിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."