പാനമ അഴിമതി കേസ്: നവാസ് ശരീഫിനും മകള്‍ക്കുമെതിരേ കുറ്റം ചുമത്തി
കറാച്ചി: പാനമ അഴിമതി കേസില്‍ പാകിസ്താന് മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫ്, മകള്‍ മറിയം ശരീഫ് എന്നിവര്‍ക്കെതിരേ കോടതി കുറ്റം ചുമത്തി. കുറ്റക്കാരനല്ലെന്ന് ചൂണ്ടിക്കാട്ടി നവാസ് ശരീഫ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. എന്നാല്‍, ഭാര്യയുടെ ചികിത്സക്കായി ലണ്ടനിലുള്ള ശരീഫ് നേരിട്ട് കോടതിയില്‍ ഹാജരായിരുന്നില്ല.
ആരോപണംനേരിടുന്ന മറിയം ശരീഫും ഭര്‍ത്താവ് മുഹമ്മദ് സഫ്ദാറും കോടതിയില്‍ ഹാജരായിരുന്നു. വിദേശത്ത് അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്നാണ് ഇവര്‍ക്കെതിരേയുള്ള കേസ്. അതേസമയം, അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഇതെന്ന് മറിയം വ്യക്തമാക്കി.
പിതാവ് ലണ്ടനില്‍നിന്ന് തിരിച്ചെത്തിയാലുടന്‍ കേസിനെ ധൈര്യത്തോടെ നേരിടുമെന്നും അവര്‍ സൂചിപ്പിച്ചു. ശരീഫ് നാട്ടിലെത്തിയാല്‍ അറസ്റ്റുണ്ടാവുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. പക്ഷേ, മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനാല്‍ ഇനി അതുണ്ടാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."