കടംപള്ളിയുടെ ചൈന സന്ദര്‍ശനം രാജ്യതാല്പര്യത്തിനു വിരുദ്ധമെന്ന് കേന്ദ്രം
കൊച്ചി: മന്ത്രി കടകംപള്ളി സുരേന്ദ്രന് ചൈന സന്ദര്‍ശിക്കുന്നതു രാജ്യതാല്പര്യത്തിനു വിരുദ്ധമാകുമെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നു കേന്ദ്രവിദേശകാര്യമന്ത്രാലയം. വിവരാവകാശ അപേക്ഷയ്ക്ക് നല്കിയ മറുപടിയിലാണ് വിദേശകാര്യമന്ത്രാലയം നിലപാട് വ്യക്തമാക്കിയത്.
ചൈനയില്‍ നടക്കുന്ന വേള്‍ഡ് ടൂറിസം ഓര്ഗനൈസേഷന് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.
മന്ത്രി പങ്കെടുക്കേണ്ട പരിപാടിക്കു നിലവാരമില്ലാത്തതിനാല്‍ അനുമതി നിഷേധിച്ചെന്നായിരുന്നു കേന്ദ്ര വിദേശകാര്യസഹമന്ത്രി വി.കെ.സിങ് നേരത്തെ വിശദീകരിച്ചത്. മന്ത്രിയേക്കാള്‍ താഴ്ന്ന റാങ്കിലുള്ളവരുമായുള്ള ചര്‍ച്ച രാജ്യത്തിന്റെ നിലവാരത്തിന് യോജിക്കുന്നതല്ലെന്നും വി കെ സിങ് അറിയിച്ചിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്ന് വ്യത്യസ്ഥമാണ് വിദേശകാര്യമന്ത്രാലയത്തിന്റെ പുതിയ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."