HOME
DETAILS
MAL
സോളിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു
backup
October 20 2017 | 09:10 AM
ന്യൂഡല്‍ഹി: ഇന്ത്യയുടെ സോളിസ്റ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ പദവിയില്‍ നിന്നും രാജി വച്ചു. രാജിക്കാര്യം അറിയിച്ചുള്ള കത്ത് നിയമകാര്യ മന്ത്രാലയത്തിന് കൈമാറി. രാജി തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാലാണെന്നും കുടുംബവുമൊത്ത് സമയം ചിലവഴിക്കാനാണ് ഇനിയുള്ള തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.
2014ലാണ് എന്‍.ഡി.എ സര്‍ക്കാര്‍ ഇദ്ദേഹത്തെ സോളിസ്റ്റര്‍ ജനറലായി നിയമിക്കുന്നത്. 2017ല്‍ ഇദ്ദേഹത്തിന് കേന്ദ്ര സര്‍ക്കാര്‍ കാലാവധി നീട്ടി നല്‍കിയിരുന്നു. സുപ്രിം കോടതിയില്‍ ഗുജറാത്ത് സര്‍ക്കാരിനു വേണ്ടി നിരവധി കേസുകളില്‍ രഞ്ജിത് കുമാര്‍ ഹാജരായിരുന്നു. ഇന്ന് രാവിലെയാണ് രാജിക്കത്ത് നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."