ആന്‍ഡ്രൂസും അമ്മയും ഇനി ജനസേവയുടെ തണലില്‍
ആലുവ: റെയില്‍വേസ്റ്റേഷനില്‍ അന്തിയുറങ്ങിയിരുന്ന മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ ആന്‍ഡ്രൂസിനും അമ്മ സൂസനും ജനസേവ ശിശുഭവനില്‍ അഭയം. കുട്ടിയുടെ ദയനീയ സ്ഥിതി ആലുവ മുനിസിപ്പല്‍ കൗണ്‍സിലറായ കെ.വി സരളയെ ആലുവ സെന്റ് ഫ്രാന്‍സിസ് സ്‌കൂള്‍ ഹെസ്മിസ്ട്രസ് അറിയിച്ചതിനെ തുടര്‍ന്ന് സരള ജനസേവ ശിശുഭവന്‍ ചെയര്‍മാന്‍ ജോസ് മാവേലിയെ ബന്ധപ്പെട്ട് സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
ആലപ്പുഴ വാടകയ്ക്കല്‍ എസ്.ഡി കോളേജിനു സമീപമായിരുന്നു സൂസനും കുടുംബവും താമസിച്ചിരുന്നത്. രണ്ട് മക്കളാണ് തനിക്കുള്ളതെന്നും ഇളയ മകനെ രണ്ടു മാസം ഗര്‍ഭിണിയായിരിക്കെ ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചുപോയതായി സൂസന്‍ പറയുന്നു. അയല്‍വീടുകളില്‍ ജോലി ചെയ്തും നാട്ടുകാരുടെ സഹായത്തോടെയുമാണ് താന്‍ ജീവിച്ചുവന്നതെന്ന് സൂസന്‍ പറഞ്ഞു. ആലുവ ഭാഗത്ത് ഹോം നേഴ്‌സിങ്ങ് ജോലി ചെയ്ത പരിചയത്തിന്റെ പുറത്താണ് കുട്ടിയെ സെന്റ് ഫ്രാന്‍സിസ് സ്‌കൂളില്‍ ചേര്‍ത്തതെന്നും മൂത്ത കുട്ടിയെ ഓര്‍ഫനേജില്‍ ആക്കിയിരിക്കുകയാണെന്നും സൂസന്‍ പറഞ്ഞു.
ആന്‍ഡ്രൂസിനും അമ്മയ്ക്കും ആലുവ ഭാഗത്ത് വീട് വാടകയ്‌ക്കെടുത്ത് താമസിക്കുന്നതിലാണ് താല്‍പ്പര്യം. അതിനുള്ള സാമ്പത്തിക ബുദ്ധിമുട്ടുകാരണമാണ് റെയില്‍വേസ്റ്റേഷനില്‍ അന്തിയുറങ്ങി കഴിഞ്ഞിരുന്നതെന്നും സൂസന്‍ ജനസേവ അധികൃതരോട് പറഞ്ഞു. ആന്‍ഡ്രൂസിനും അമ്മയ്ക്കും താമസ സൗകര്യം ലഭിക്കുന്നതുവരെ അവരുടെ സംരക്ഷണം ജനസേവ ശിശുഭവന്‍ ഏറ്റെടുക്കുമെന്ന് ചെയര്‍മാന്‍ ജോസ് മാവേലി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."