കെ.പി.സി.സി ഭാരവാഹി പട്ടിക: വിട്ടുവീഴ്ച്ചക്കില്ലെന്ന് ഗ്രൂപ്പുകള്‍
ന്യൂഡല്‍ഹി: കെ.പി.സി.സി ഭാരവാഹി പട്ടികയുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം തയാറാക്കിയ പട്ടികയില്‍ വിട്ടുവീഴ്ചക്കില്ലെന്ന് ഗ്രൂപ്പുകള്‍ വ്യക്തമാക്കി.എ,ഐ ഗ്രൂപ്പുകളാണ് ഹൈക്കമാന്റിനെ ഇക്കാര്യമറിയിച്ചത്. 282 പേരുടെ പട്ടികയാണ് നേതൃത്വം ഹൈകമാന്‍ഡിന് സമര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ വേണമെങ്കില്‍ എണ്ണം വര്‍ധിപ്പിക്കാമെന്നും ഇവര്‍ അറിയിച്ചു. ഇതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് കേന്ദ്ര നേതൃത്വം.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമാണ് ഹൈക്കമാന്റിനെ വിവരമറിയിച്ചത്. പട്ടിക ഇറങ്ങിയതോടെ വ്യാപകമായ ആക്ഷേപങ്ങളും പരാതികളുമാണ് ഉയര്‍ന്നിരുന്നത്.
യുവാക്കളേയും വനിതകളേയും പരിഗണിച്ചില്ലെന്നും വനിതകള്‍ക്ക് 50 ശതമാനം പ്രാധിനിത്യം ഉള്‍പ്പെടുത്തണമെന്ന ഹൈക്കമാന്റ് നിര്‍ദേശം പാലിച്ചില്ലെന്നും 18 വനിതകളെ മാത്രമാണ് ഉള്‍പ്പെടുത്തിയതെന്നും ആക്ഷേപമുണ്ട്. പട്ടികജാതി, പട്ടിക വര്‍ഗത്തില്‍ നിന്ന് 10 പേരെ മാത്രമേ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ എന്നും പരാതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."