HOME
DETAILS
MAL
സോളാര്‍ അന്വേഷണം: മുഖ്യമന്ത്രിക്ക് തലയില്‍ മുണ്ടിടേണ്ടിവരുമെന്ന് ഹസന്
backup
October 20 2017 | 14:10 PM
തിരുവനന്തപുരം: സോളാര്‍ അന്വേഷണവുമായി ബന്ധപ്പെട്ട് തലയില്‍ മുണ്ടിട്ടുമാത്രമേ മാധ്യമങ്ങള്‍ക്കുമുന്നില്‍ വരാന്‍ മുഖ്യമന്ത്രിക്ക് കഴിയൂവെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്. റിപ്പോട്ടിന്മേല് വീണ്ടും നിയമോപദേശം തേടിയതോടെ സര്‍ക്കാരിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമായി. കെ.പി.സി.സി ഭാരവാഹിപ്പട്ടിക സംബന്ധിച്ച വിഷയത്തില്‍ കേരളത്തിലെ നേതൃത്വം ഹൈക്കമാന്‍ഡിനെ വെല്ലുവിളിക്കുകയാണെന്ന പ്രചാരണം തെറ്റാണ്. ഭാരവാഹിപ്പട്ടികയില്‍ മാറ്റംവരുത്താന്‍ ഹൈക്കമാന്‍ഡിന് അധികാരമുണ്ട്. ഇക്കാര്യത്തില്‍ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."