ജനരക്ഷാ യാത്രയിലെ തിരിച്ചടി ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി യോഗം ചേരും
തിരുവനന്തപുരം: കുമ്മനം രാജശേഖരന് നയിച്ച ജനരക്ഷാ യാത്രയിലുണ്ടായ തിരിച്ചടിയും പാകപ്പിഴകളും ചര്‍ച്ചചെയ്യാന്‍ ബി.ജെ.പി സംസ്ഥാന ഘടകം യോഗം ചേരും. 29, 30 തിയതികളിലായി ആലപ്പുഴയില്‍ ചേരുന്ന കോര്‍ കമ്മിറ്റി, സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളില്‍ യാത്രയുമായി ബന്ധപ്പെട്ട എല്ലാ തിരിച്ചടികളും ചര്‍ച്ച ചെയ്യുമെന്നാണ് അറിയുന്നത്.
യാത്രയുടെ രണ്ടാം ദിനത്തില്‍ ദേശീയ അധ്യക്ഷന്‍ അമിത്ഷാ പങ്കെടുക്കാതിരുന്നത്, കണ്ണൂരില്‍ പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയത്, വി. മുരളീധരനെതിരായ പൊലിസ് കേസ്, ജയ്ഷാക്കെതിരേ ഉയര്‍ന്ന ആരോപണം യാത്രക്കുണ്ടാക്കിയ ക്ഷീണം, യാത്രയുടെ സമയത്ത് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന് ആയുധങ്ങള്‍ കണ്ടെടുത്തത് തുടങ്ങിയ കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തിരിച്ചടികള്‍ ഉണ്ടായെങ്കിലും ശ്രദ്ധേയമായ രീതിയില്‍ യാത്ര നടത്താനായെന്ന ആശ്വാസത്തിലാണ് ബി.ജെ.പി നേതൃത്വം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."