HOME
DETAILS
MAL
അപകടത്തില്‍ മരിച്ച യുവാവിന്റെ കണ്ണുകള്‍ ദാനം ചെയ്തു
backup
August 13 2016 | 00:08 AM
മൂവാറ്റുപുഴ: ബൈക്ക് അപകടത്തില്‍ മരിച്ച മനുശങ്കറിന്റെ കണ്ണുകള്‍ ഇനിയും വെളിച്ചമേകും. ഇന്നലെ ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ കാറ് ഇടിച്ച് മരിച്ച ഈസ്റ്റ് വാഴപ്പിള്ളി മോളേക്കുടി എം.പി തങ്കപ്പന്റെ മകന് മനു ശങ്കറിന്റെ കണ്ണുകളാണ് ദാനം ചെയ്തത്.
മൃദദേഹം കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും മുവാറ്റുപുഴയിലേക്ക് പോസ്റ്റ് മോര്‍ട്ടത്തിനായി എത്തിച്ച ശേഷമാണ് കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്.
അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ നിന്നും എത്തിയ വിദഗ്ധ സംഘം കണ്ണുകള്‍ നീക്കം ചെയ്തത്. തങ്കപ്പന്റെയും ഓമനയുടെയും ഏകമകനായ മനുശങ്കറിന്റെ കണ്ണുകള്‍ ഇനി മറ്റൊരാള്‍ക്ക് വെളിച്ചമേകുമെന്ന ആശ്വാസത്തിലാണ് ഈകുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."