രണ്ടില ചിഹ്നത്തിന് കൈക്കൂലി: ഏഴ് പൊലിസുകാരെ സസ്പെന്‍ഡ് ചെയ്തു
ന്യൂഡല്‍ഹി: അണ്ണാ ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില തിരിച്ചുകിട്ടുന്നതിനായി ടി.ടി.വി ദിനകരന്, തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത കേസില്‍ ഡല്‍ഹി പൊലിസിലെ ഏഴ് പേരെ സസ്പെന്‍ഡ് ചെയ്തു. ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരനെ സഹായിച്ച പൊലിസുകാരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരേ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്ന് ഡല്‍ഹി പൊലിസ് പി.ആര്.ഒ ദീപേന്ദ്ര പഥക് അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് കോഴ വാഗ്ദാനം ചെയ്ത കേസില്‍ ഇടനിലക്കാരനായ സുകേഷ് ചന്ദ്രശേഖരന് ഇളവുകള്‍ ചെയ്ത് കൊടുത്തെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. കേസില്‍ വിശദമായ അന്വേഷണം നടക്കും. അണ്ണാ ഡി.എം.കെയിലെ പനീര്‍സെല്‍വം-ശശികല വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മിഷന് മരവിപ്പിച്ച രണ്ടില ചിഹ്നം ലഭിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് ഉദ്യോഗസ്ഥര്‍ക്ക് 50 കോടി രൂപ കോഴ നല്കാന് ശ്രമിച്ചു എന്നാണ് കേസ്. ക്രിമിനല്‍ ഗൂഢാലോചനയും, അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."