HOME
DETAILS
MAL
തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നയംമാറ്റവുമായി ബി.ജെ.പി
backup
October 20 2017 | 19:10 PM
ഷില്ലോങ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ മേഘാലയയില്‍ നയം മാറ്റി ബി.ജെ.പി. അറവ് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ കന്നുകാലികളുടെ അറവിനെക്കുറിച്ച് പറയുന്നില്ലെന്നാണ് മേഘാലയ ബി.ജെ.പി നേതൃത്വം പറയുന്നത്. കന്നുകാലി മാര്‍ക്കറ്റിനെക്കുറിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നതെന്നും ബി.ജെ.പി മേഘാലയ വൈസ് പ്രസിഡന്റ് ലിങ്‌ദോ പറഞ്ഞു.
അതേസമയം ബി.ജെ.പിയുടെ ന്യായീകരണം ശരിയല്ലെന്നും കേന്ദ്രം അറവ് നിരോധിച്ചുകൊണ്ടാണ് വിജ്ഞാപനം പുറപ്പെടുവിച്ചതെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.
അടുത്തവര്‍ഷമാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതിന് മുന്നോടിയായാണ് ബി.ജെ.പി നിലപാടില്‍ വെള്ളം ചേര്‍ത്ത് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യത വരുത്താന്‍ ശ്രമം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."