HOME
DETAILS

അംഗത്വം റദ്ദാക്കല്‍: വിമത ജെ.ഡി.യു നേതാക്കള്‍ക്ക് രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ നോട്ടിസ്

  
backup
October 20 2017 | 19:10 PM

%e0%b4%85%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%82-%e0%b4%b1%e0%b4%a6%e0%b5%8d%e0%b4%a6%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf%e0%b4%ae


ന്യൂഡല്‍ഹി: പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം ആരോപിച്ച് രാജ്യസഭാംഗത്വം റദ്ദാക്കണമെന്ന ജെ.ഡി.യു നിതീഷ് കുമാര്‍ വിഭാഗത്തിന്റെ ആവശ്യം പരിഗണിച്ച് മുതിര്‍ന്ന നേതാക്കളായ ശരത് യാദവിനെയും അലി അന്‍വര്‍ അന്‍സാരിയെയും രാജ്യസഭാ സെക്രട്ടേറിയറ്റ് വിളിപ്പിച്ചു.
ശരത് യാദവിന്റെയും അലി അന്‍വറിന്റെയും രാജ്യസഭാംഗത്വം അസാധുവാക്കണമെന്നാവശ്യപ്പെട്ട് ജെ.ഡി.യു നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്തയച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരോടും ഈ മാസം 30ന് രാജ്യസഭാ അധ്യക്ഷന്‍ എം. വെങ്കയ്യ നായിഡു മുന്‍പാകെ ഹാജരാകണമെന്ന് നോട്ടിസില്‍ ആവശ്യപ്പെട്ടു.
ജൂലൈയില്‍ ബിഹാറില്‍ ബി.ജെ.പിയുമായി കൂട്ടുചേര്‍ന്നു ഭരണംപങ്കിട്ട നിതീഷ് കുമാറിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് ഇരുവരും പാര്‍ട്ടിയോട് അകന്നത്. പിന്നാലെ നിതീഷിന്റെ വിലക്ക് ലംഘിച്ച് കഴിഞ്ഞമാസം ഡല്‍ഹിയില്‍ ചേര്‍ന്ന വിമത ദേശീയകൗണ്‍സിലിലും ബിഹാറില്‍ ആര്‍.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവ് സംഘടിപ്പിച്ച സമ്മേളനത്തിലും ഇരുവരും പങ്കെടുത്തതാണ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. തമിഴ്‌നാട് നിയമസഭയില്‍ കൂറുമാറിയ 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതുപോലെ ശരത് യാദവിനെയും അന്‍വറിനെയും അയോഗ്യരാക്കണമെന്നാണ് ജെ.ഡി.യു ആവശ്യം. അലി അന്‍വറിന്റെ കാലാവധി അടുത്തവര്‍ഷം അവസാനിക്കുമെങ്കിലും യാദവിന്റെ കാലാവധി 2022ലേ അവസാനിക്കൂ.
നിതീഷ് വിരുദ്ധ പക്ഷത്ത് നിലയുറപ്പിക്കുകയും വിമതയോഗങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ചെയ്ത പാര്‍ട്ടി എം.പിയും കേരളാ ഘടകം അധ്യക്ഷനുമായ എം.പി വീരേന്ദ്രകുമാറിനെതിരേ നടപടിയെടുക്കുന്നതിനെ കുറിച്ച് ഔദ്യോഗികവിഭാഗം തീരുമാനമെടുത്തിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  21 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  21 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  21 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  21 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  21 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  21 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  21 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  21 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  21 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  21 days ago