തുറവൂര്‍ താലൂക്ക് ആശുപത്രി അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം സ്തംഭിച്ചു
തുറവൂര്‍: തുറവൂര്‍ താലൂക്ക് ആശുപത്രിയില്‍ നിര്‍മിക്കുന്ന അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിന്റെ നിര്‍മാണം സ്തംഭിച്ചു.ആലപ്പുഴ എം.പി.കെ.സി.വേണുഗോപാലിന്റെ പ്രാദേശിക വികസന ഫണ്ടില്‍പ്പെടുത്തി അന്പത്തിമൂന്നു ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിര്‍മിക്കുന്നത്.
മേഖലയിലെ തൊഴിലാളികള്‍ക്ക് ജോലി നല്‍കണമെന്ന തൊഴിലാളി യൂണിയന് നേതാക്കളുടെ പിടിവാശി മൂലം ആണ് പണി നടക്കാത്തതെന്ന് കരാരുകാരന് മാധ്യമങ്ങളോട് പറഞ്ഞു. കട്ടിള, ജനല്‍ വെയ്ക്കല്‍, ടൈല്‍ പാകല്‍, തേപ്പ് തുടങ്ങിയ ജോലികളാണ് ഇനി ചെയ്യാനുളളത്.
വിദഗ്ദ തൊഴിലാളികളെക്കൊണ്ട് മാത്രം ചെയ്യിക്കേണ്ട ജോലിയായതിനാല്‍ പ്രാദേശിക തൊഴിലാളികളെ പണിക്ക് നിറുത്താന്‍ ബുദ്ധിമുട്ടുണ്ടെന്നു കരാറുകാരന് വ്യക്തമാക്കി.
ഇതു മൂലം നൂറുക്കണക്കിനു ജനങ്ങളുടെ ചികിത്സാ കേന്ദ്രമായ തുറവൂര്‍ താലൂക്കാശുപത്രിയുടെ വികസനം വഴിമുട്ടിയിരിക്കുകയാണ്.
നിര്‍മാണം നിലച്ച ആശുപത്രി ബ്ലോക്ക് കെട്ടിടത്തിന്റെ പണി ഉടനെ പുന:രാരംഭിക്കാന്‍ ബന്ധപ്പെട്ടവരും ജനപ്രതിനികളും നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."