തീവ്രവാദ ബന്ധം: സഊദിയില്‍ മൂന്നു ഇന്ത്യക്കാരനടക്കം 107 പേര് പിടിയില്‍
റിയാദ്: തീവ്രവാദ ബന്ധത്തിന്റെ പേരില്‍ സഊദിയില്‍ ഒരു മാസത്തിനിടെ 107 പേര് സുരക്ഷാ സേനയുടെ പിടിയിലായി. ഇതില്‍ മൂന്നു പേര് ഇന്ത്യന്‍ പൗരന്മാരാണ്. തീവ്രവാദ ബന്ധം, ദേശ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസിലാണ് വിവിധ രാജ്യക്കാരായ വിദേശികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ പിടിയിലായത്. പിടിയിലായവരില്‍ 82 പേര്സഊദി പൗരന്മാരാണ്. ഹിജ്റ വര്ഷംതുടങ്ങിയത് മുതല്‍ ഇത് വരെ പിടിയിലായവരുടെ കണക്കുകളാണ് പുറത്ത് വന്നത്.
പിടിയിലായവരുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല. പ്രതികള്‍ ഇപ്പോള്‍ അന്വേഷണ വിധേയമായി സുരക്ഷാ വിഭാഗത്തിന്റെ കസ്റ്റഡിയിലാണ്. എണ്‍പത്തി രണ്ടു സഊദികള്‍ക്കു പുറമെ അഞ്ചു യമനികള്‍, നാല് സിറിയക്കാര്‍, മൂന്നു പാകിസ്ഥാന്, മൂന്ന് ഇന്ത്യന്‍ പൗരന്മാര്, ഖത്തര്‍, സുഡാന്, എത്യോപ്യ, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഓരോരുത്തരുമാണ് സുരക്ഷാ വകുപ്പുകള്‍ പിടികൂടിയിരിക്കുന്നത്.
രാജ്യ സുരക്ഷ, ഭീകര പ്രവര്‍ത്തനത്തിന് സഹായം ചെയ്യല്‍, ഇന്റര്‍നെറ്റിലൂടെ ക്ലിപ്പിംഗുകള്‍ പുറത്ത് വിട്ടു സര്‍ക്കാര്‍ വിരുദ്ധ വികാരം ഇളക്കിവിടല്‍ തുടങ്ങിയയവക്ക് ശ്രമിച്ചവരും പിടികൂടിയവരില്‍ ഉള്‍പ്പെടും.
വിവിധ കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡിനിടെ ഭീകരരില്‍ ചിലര്‍ സുരക്ഷാ സേനയെ തോക്കുപയോഗിച്ച് ചെറുക്കാനും ശ്രമമുണ്ടായി. ആയുധങ്ങള്‍, സ്ഫോടക വസ്തുക്കള്‍, എന്നിവയടക്കം ഭീകരാക്രമണങ്ങളില്‍ പങ്കു തെളിയിക്കുന്ന രേഖകളും റെയ്ഡുകള്‍ക്കിടെ പിടികൂടിയതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."