തീയും വെടുയുണ്ടയും പ്രതിരോധിക്കുന്ന രീതിയിലുള്ള കിസ്വ നിര്‍മിക്കാന്‍ പദ്ധതി
റിയാദ്: തീയും വെടിയുണ്ടയുമടക്കം വിവിധ അപകടങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്ന രീതിയിലുള്ള കിസ്വ നിര്‍മിക്കാന്‍ പദ്ധതി. മക്ക ഉമ്മുല്‍ ഖുറ സര്‍വ്വകലാശാലയാണ് പുതിയ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. ഉയര്‍ന്ന ചൂടിലുള്ള തീയും വെടിയുണ്ടയുമടക്കം വിവിധ അപകടങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കുന്ന പാരാ അരമിഡ് സിന്തറ്റിക്ക് ഫൈബര്‍ (കെവ്ലാര്) ഉല്‍പ്പന്നം കൂട്ടിച്ചേര്‍ത്ത് കിസ്വ നിര്‍മിക്കുന്നതിനാണ് പദ്ധതി. പുതിയ ടെക്നോളജിയിലേക്ക് മാറ്റി കൂടുതല്‍ സുരക്ഷിതത്വം നല്‍കുകയാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
കിസ്വ നിര്‍മ്മിക്കുന്ന പട്ടുനൂലുകളില്‍ കൂടുതല്‍ പ്രതിരോധശക്തിയുള്ള നൂലുകള്‍ ചേര്‍ത്താണ് പുതിയ കിസ്വ നിര്‍മിക്കുകയെന്ന് മക്കയിലെ കിംഗ് അബ്ദുല്‍ അസീസ് കിസ്വ നിര്‍മ്മാണ ഫാക്റ്ററി മേധാവി ഡോ. മുഹമ്മദ് ബാജൂദ പറഞ്ഞു. കീറിമുറിക്കാന്‍ കഴിയാത്തതും വെടിയുണ്ട പോലെ കനത്ത ശക്തിയുള്ള ഏറുകളെ ചെറുക്കാന്‍ കഴിയുന്നതും ഉയര്‍ന്ന ചൂടിലും കേടുപാടുകള്‍ സംഭവിക്കാത്തതുമായ രീതിയിലാണ് കെവ്ലാര് ടെക്നോളജിയില്‍ ഇത് നിര്‍മ്മിക്കുക. നിലവില്‍ ബുള്ളറ്റ്പ്രൂഫ് വെസ്റ്റ് വസ്തുക്കളും മറ്റും നിര്‍മ്മിക്കാന്‍ കെവ്ലാര് ഫാബ്രിക് ഉല്‍പ്പന്നമാണ് ഉപയോഗിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."