ശമ്പളവും താമസ സൗകര്യങ്ങളുമില്ല : ജിദ്ദയില്‍ മലയാളികളടക്കം 13 ഇന്ത്യക്കാര്‍ ദുരിതത്തില്‍
റിയാദ്: ശമ്പളമോ ആവശ്യത്തിന് താമസ സൗകര്യങ്ങളോ ഇല്ലാതെ ജിദ്ദയില്‍ മലയാളികളടക്കം പതിമൂന്നു ഇന്ത്യക്കാര്‍ ദുരിതക്കയത്തില്‍. സെന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അല്‍ റുവൈലി ട്രാസ്ന്‍പോര്‍ട്ട് കമ്പനിയിലെ ജീവനക്കാരാണ് ദുരിതക്കയത്തില്‍ കഴിയുന്നത്. മലപ്പുറം, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മലയാളികളടക്കമുള്ള തൊഴിലാളികളാണ് ജിദ്ദയില്‍ അല്‍ഖുംറയിലെ ഗര്‍നിയയില്‍ ദുരിതത്തില്‍ കഴിയുന്നത്. മാസങ്ങളായി ഇവര്‍ക്ക് മാന്യമായ രീതിയിലുള്ള ശമ്പളം നല്‍കിയിട്ട്. രണ്ടു വര്‍ഷം മുതല്‍ ആറു വര്ഷം വരെ ഇവിടെ ജോലി ചെയ്തവരാണ്ഇപ്പോള്‍ ദുരിത കയത്തില്‍ പെട്ടിരിക്കുന്നത്.
കമ്പനി കോമ്പൗണ്ടില്‍ താമസിക്കുന്ന ഇവരെ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് അടുക്കല്‍ നിന്നും വാഹങ്ങളുടെ പേപ്പറുകളും മറ്റും തിരിച്ചു വാങ്ങിയ ശേഷം കമ്പനിയില്‍ നിന്നും ഇറങ്ങി പോകാന്‍ കമ്പനി ആവശ്യപ്പട്ടിരിക്കുകയാണ്. ശാരീരിക പീഡനം വരെ ഇവര്‍ക്ക് ഇവിടെ നിന്നും ഏല്‍ക്കേണ്ടി വന്നതായും തൊഴിലാളികള്‍ വ്യക്തമാക്കി. ജിദ്ദ കോണ്‍സുലേറ്റില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരെത്തി തൊഴിലാളികളുടെ ദുരിതം നേരിട്ട് മനസ്സിലാക്കി. ശമ്പളം വാങ്ങി നാട്ടിലെക്ക് പോകണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നാട്ടിലെ ദുരിത അവസ്ഥയില്‍ പ്രയാസപ്പെടുന്നവര്‍ ശമ്പളം ലഭിച്ചു ഇവിടെ തന്നെ തൊഴിലെടുക്കാനും സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി സുഷമ സ്വരാജ്, ഇന്ത്യന്‍ എംബസ്സി അംബാസിഡര്‍ ജാവീദ് അഹമ്മദ്, എംബസ്സി ഫസ്റ്റ് സെക്രട്ടറി നാരായണന്‍, കമ്മ്യൂണിറ്റി വെല്‍ഫേര്‍ വിങ്ങ് അനില്‍ നോട്ടിയാല്‍ എന്നിവര്‍ക്ക് പരാതി നല്‍കി അനുകൂല നീക്കത്തിനായി കാത്തിരിക്കുകയാണ് തൊഴിലാളികള്‍. പ്ലീസ് ഇന്ത്യ സാമൂഹ്യ പ്രവര്‍ത്തകരും ഇവരുടെ പ്രശ്‌ന പരിഹാരത്തിനായി സജീവമായി രംഗത്തുണ്ട്. ലേബര്‍ കോടതിയില്‍ പരാതി കൊടുത്ത് നേരിടാനാണ് ഇപ്പോള്‍ തൊഴിലാളികളുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."