HOME
DETAILS

ഗള്‍ഫ് യുദ്ധം ബാക്കിവച്ച ഗ്രാമം

  
backup
October 22 2017 | 01:10 AM

njayar-prabhaatham-gulf-war-salam-koodaranji

ഗള്‍ഫ് യുദ്ധത്തിന്റെ ബാക്കിപത്രമായി സഊദി മരുഭൂമിയില്‍ ഒരു ഇറാഖി ഗ്രാമം. അവിടെ ഒരു മലയാളി കടയും. ഹാഫര്‍ അല്‍ ബാത്വിനിലെ മണല്‍പ്രദേശമാണാ ഗ്രാമം. ഇറാഖ്-കുവൈത്ത് യുദ്ധത്തില്‍ ആത്മരക്ഷാര്‍ഥം പ്രാണനുമായി കൈയില്‍ കിട്ടിയതെല്ലാം കൊണ്ട് ഓടിയ ജനതയ്ക്കു സാന്ത്വനമേകിയ അന്നത്തെ സഊദി ഭരണാധികാരിയുടെ കാരുണ്യത്തിലാണ് ഇവര്‍ ഇവിടെ കുടിയേറിയത്. കാല്‍ നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇവരില്‍ കുറഞ്ഞ ശതമാനം ഇപ്പോഴും മണല്‍ക്കാട്ടില്‍ സ്വന്തമായി എന്നു പറയാന്‍ ഒരുതുണ്ടു ഭൂമി പോലുമില്ലാതെ രാജകാരുണ്യത്തില്‍ കഴിയുകയാണ്.

 

1990 ഓഗസ്റ്റ് രണ്ട് ശനിയാഴ്ച. പുലര്‍ച്ചെ രണ്ടു മണി. വാരാന്ത്യത്തിന്റെ ആലസ്യത്തില്‍നിന്ന് കുവൈത്ത് ജനത ഉണരാന്‍ തുടങ്ങുന്നതിനിടയില്‍ 700 ഇറാഖ് പട്ടാള ടാങ്കുകള്‍ കുവൈത്തിന്റെ സമ്പന്നതയുടെ മുറ്റത്തേക്ക് ഇരച്ചുകയറി. അതൊരു മേഖലയുടെ രാഷ്ട്രീയത്തില്‍ തന്നെ നിര്‍ണായകമായ വന്‍ യുദ്ധമായി മാറി. യുദ്ധക്കെടുതിയില്‍നിന്നു രക്ഷതേടി പലരും പലവഴിക്കു രക്ഷപ്പെട്ടു. അക്കൂട്ടത്തില്‍ സ്വന്തം വീട് ഉപേക്ഷിച്ചു ജന്മഭൂമിയില്‍നിന്നു പലായനം ചെയ്യേണ്ടി വന്ന ഒരു സംഘമാണ് ഹാഫര്‍ അല്‍ ബാത്വിനില്‍ എത്തിപ്പെട്ടത്. അന്ന് സദ്ദാം ഹുസൈന്‍ ലോകത്തിന്റെ പേടിസ്വപ്നമായ സ്‌കഡ് മിസൈല്‍ ഉപയോഗിച്ച് സഊദിക്ക് നേരെ ആക്രമണം നടത്തി. അതില്‍നിന്നു ഭാഗ്യത്തിനു രക്ഷപ്പെട്ടെങ്കിലും അതേ ഇറാഖില്‍നിന്നു ജീവനും കൊണ്ട് അതിര്‍ത്തി കടന്നെത്തിയവരെ സഊദി ഇരുകൈയും നീട്ടി സ്വീകരിച്ചു. സ്വന്തം ഭൂമിയില്‍ അവര്‍ക്കു ജീവിക്കാന്‍ ഇടംനല്‍കിയാണ് സഊദി ഭരണാധികാരി അന്നു ജീവച്ഛവമായ നൂറുകണക്കിന് ഇറാഖി കുടുംബങ്ങളെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവന്നത്.


ഇത്തരത്തില്‍ എത്തിപ്പെട്ടവര്‍ക്ക് താമസിക്കാന്‍ കിഴക്കന്‍ സഊദിയിലെ ഹാഫര്‍ അല്‍ ബാത്വിനിലുള്ള മണല്‍പ്രദേശം സഊദി അധികൃതര്‍ ഒരുക്കിക്കൊടുക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം അവരില്‍ പലര്‍ക്കും സ്വാഭാവശുദ്ധിയും മറ്റു കാര്യങ്ങളും അടിസ്ഥാനമാക്കി പൗരത്വം നല്‍കാനുള്ള വിശാല മനസും സഊദി ഭരണകൂടം കാണിച്ചു. ഇന്നിപ്പോള്‍ ഇവിടെ വെറും 25ല്‍ താഴെ കുടുംബങ്ങള്‍ മാത്രമാണു ജീവിക്കുന്നത്. പഠിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ വിദ്യാലയങ്ങള്‍, പള്ളി, കോളജ് അടക്കം അവര്‍ക്കുവേണ്ട മുഴുവന്‍ സൗകര്യങ്ങളും സഊദി ഭരണകൂടം ചെയ്തുകൊടുത്തു.


ചന്ദ്രനിലെത്തിയാലും മലയാളിയെ കാണാമെന്ന വാക്കിനെ അന്വര്‍ഥമാക്കി ഇവര്‍ക്കിടയിലും ഒരു മലയാളി 'സൂപ്പര്‍ മാര്‍ക്കറ്റ് ' പ്രവര്‍ത്തിക്കുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റ് എന്നു കേള്‍ക്കുമ്പോള്‍ ഗള്‍ഫിലെ കണ്ണഞ്ചിപ്പിക്കുന്ന കെട്ടിടവും എ.സി മുറികളും സുഖസൗകര്യങ്ങളും പ്രതീക്ഷിക്കേണ്ട. തികച്ചും പുരാതന കാലത്തേതെന്നു തോന്നിപ്പിക്കുന്ന പലക കൊണ്ടും തകരഷീറ്റുകൊണ്ടും മറച്ചുകെട്ടിയുണ്ടാക്കിയതാണീ ഈ 'മരുഭൂ സൂപ്പര്‍മാര്‍ക്കറ്റ് '.


മുകളില്‍ കത്തുന്ന സൂര്യനും താഴെ പഴുത്ത മണലും മാത്രം കാണുന്ന ഇവര്‍ക്ക് അതിനെ വെല്ലാന്‍ ആധുനിക സജ്ജീകരണങ്ങള്‍ വരെയില്ലെന്നതാണു സത്യം. ആദ്യകാലത്ത് ഉപയോഗിച്ചുവരുന്ന വെള്ളം ഒഴിച്ചുതണുപ്പിക്കുന്ന കൂളര്‍ മാത്രമാണു ചൂടില്‍നിന്നു രക്ഷതേടാനുള്ള ഏക മാര്‍ഗം. പക്ഷെ, കനത്ത പൊടിക്കാറ്റ് വീശുമ്പോള്‍ എല്ലാ സജ്ജീകരണങ്ങളും വെറുതെയാകുമെന്ന് സൂപ്പര്‍മാര്‍ക്കറ്റിലെ മലയാളി ജീവനക്കാര്‍ പറയുന്നു.


കണ്ണൂര്‍ സ്വദേശിയായ രാജീവും സഹോദരനുമാണ് ഇപ്പോള്‍ കട നടത്തുന്നത്. ഇവിടെ താമസിക്കുന്ന ഇറാഖി ജനതയ്ക്കു നിയമാനുസൃതമായ രേഖകള്‍ ഇല്ലാത്തതിനാല്‍ പട്ടണങ്ങളില്‍ ഇറങ്ങാറില്ലെന്നും ആടുമാടുകളെ മേച്ചും മരുഭൂമിയിലെ മറ്റു പ്രാകൃതജോലികള്‍ ചെയ്തുമാണു ജീവിതം തള്ളിനീക്കുന്നതെന്നും ഇവര്‍ പറയുന്നു. എന്നിരുന്നാലും സ്‌നേഹസമ്പന്നരും നല്ല പെരുമാറ്റക്കാരുമാണെന്ന് രാജീവ് സാക്ഷ്യപ്പെടുത്തുന്നു. മണല്‍ക്കാടുകള്‍ താണ്ടി തിരിച്ചുപോരുമ്പോള്‍ കണ്ടുമുട്ടിയ ഇവിടത്തെ താമസക്കാര്‍ വശ്യമായ ചിരിയിലൂടെയും സംസാരത്തിലൂടെയും, തങ്ങളുടെ ജീവിതം സന്തോഷം നിറഞ്ഞതാണെന്നു പറയാതെ പറയുന്നുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago
No Image

കൊച്ചിയില്‍ 85കാരനില്‍ നിന്ന് പതിനേഴ് ലക്ഷം രൂപ ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ തട്ടി

Kerala
  •  3 days ago
No Image

സ്കൂട്ടറിൽ കടത്തിയ 25 ലിറ്റർ വ്യാജ മദ്യം എക്സൈസ് പരിശോധനയിൽ പിടിയിൽ; 50 കുപ്പികളിൽ നിറയെ വ്യാജമദ്യം

Kerala
  •  3 days ago
No Image

ചങ്ങനാശ്ശേരിയിൽ മയക്കുമരുന്ന് ഗുളികകളുമായി ഒരാൾ പിടിയിൽ

Kerala
  •  3 days ago
No Image

കണ്ണൂരിലെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണം; സിപിഎമ്മിനെ വെല്ലുവിളിച്ച് കെ സുധാകരന്‍

Kerala
  •  3 days ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്; 11ാം റൗണ്ടില്‍ വിജയം പിടിച്ചെടുത്ത് ഗുകേഷ്

Others
  •  3 days ago
No Image

റേഷന്‍ കടകളില്‍ പരിശോധനയ്‌ക്കൊരുങ്ങി സിവില്‍ സപ്ലൈസ് വകുപ്പ്; അളവിലും തൂക്കത്തിലും കൃത്രിമം നടത്തിയാൽ നടപടി

latest
  •  3 days ago
No Image

സിറിയൻ പ്രസിഡന്‍റ് ബശ്ശാർ അല്‍ അസദ് രാജ്യം വിട്ടെന്ന് റഷ്യ; കൊട്ടാരവും ഭരണകാര്യാലയങ്ങളും പിടിച്ചെടുത്ത് വിമതര്‍

International
  •  3 days ago
No Image

സംസ്ഥാനത്തെ തദ്ദേശഭരണ സമിതികളെ നാളെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും; സംസ്ഥാനം അതിദാരിദ്ര്യ മുക്തമാക്കുകയടക്കം ലക്ഷ്യം

Kerala
  •  3 days ago
No Image

മുനമ്പം: സാദിഖലി തങ്ങള്‍ പറഞ്ഞതാണ് ലീഗ് നിലപാട്; കെ.എം ഷാജിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

Kerala
  •  3 days ago