HOME
DETAILS

താജ്മഹല്‍ ആക്രമിക്കപ്പെടുമ്പോള്‍

  
backup
October 22 2017 | 02:10 AM

article-today22-10-17-tajmahal

ചരിത്രം ഇന്നലെകളെക്കുറിച്ചുള്ള തിരിച്ചറിവും നാളെയകുറിച്ചുള്ള സൂചനയുമാണ്. ചരിത്ര പിന്‍ബലം സമകാലീന രാഷ്ട്രീയ അസ്തിത്വത്തിന്റെ ശക്തിയാണ്. എന്നാല്‍, തങ്ങളുടെ തീവ്ര ഹിന്ദുത്വ നിലപാടുകള്‍ക്കും രാഷ്ട്രീയ ആശയങ്ങള്‍ക്കും ചരിത്ര പിന്‍ബലമില്ലെന്ന തിരിച്ചറിവ് രാജ്യത്ത് സവര്‍ണ-ഫാസിസ്റ്റ് ശക്തികളെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരിക്കുകയാണിന്ന്. ചരിത്ര യാഥാര്‍ഥ്യങ്ങളെ വര്‍ഗീയവല്‍ക്കരിച്ചും വിഭാഗീയതയുടെ മുള്‍മുനയില്‍ ചരിത്രത്തെ അവരോധിച്ചും രാജ്യത്ത് തീവ്ര ഹിന്ദുത്വശക്തികള്‍ അധികാര പിന്‍ബലത്തിലൂടെ ചരിത്രത്തെ തങ്ങള്‍ക്കനുകൂലമായി പുനരാഖ്യാനം ചെയ്തുകൊണ്ടിരിക്കുകയാണിന്ന്. 

 

ഇന്ത്യയുടെ മധ്യകാല ചരിത്രത്തെ ഇന്ത്യന്‍ ചരിത്ര ഭൂപടത്തില്‍നിന്ന് മാറ്റിയും മായ്ക്കാനാവാത്ത ചരിത്രനിര്‍മിതികളെയും സ്മാരകങ്ങളെയും തള്ളിപ്പറഞ്ഞും കെട്ടുകഥകള്‍ പ്രചരിപ്പിച്ചും രാജ്യത്ത് സാംസ്‌കാരിക അരാജകത്വം അപകടകരമായ രീതിയില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തെ അസംസ്‌കൃത വസ്തുക്കളും മൂലധനവും വിഭവശേഷിയുമുപയോഗിച്ച് ഭാരതീയ പൗരന്മാരുടെ കഠിനാധ്വാനംകൊണ്ട് കെട്ടിപ്പൊക്കിയ മധ്യകാല സ്മാരകങ്ങളെയും ചരിത്ര നിര്‍മിതികളെയും ഭരണാധികാരിയുടെ മതത്തോടും പേരിനോടുമുള്ള വെറുപ്പും മുന്‍വിധിയും കാരണം തള്ളിപ്പറയുന്ന വെറുപ്പിന്റെ രാഷ്ട്രീയവും ചരിത്ര നിരാസവും രാജ്യത്ത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.
രാജ്യദ്രോഹികള്‍ നിര്‍മിച്ച താജ്മഹലിനെ ഇന്ത്യന്‍ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഗമായി കാണുന്നുവെങ്കില്‍ ആ ചരിത്രം മാറ്റിയെഴുതണമെന്ന ബി.ജെ.പി എം.എല്‍.എ സംഗീത് സോമിന്റെ ആക്രോശം ഒറ്റപ്പെട്ട സംഭവമായി കണക്കാക്കാനാവില്ല. ചരിത്രപാഠപുസ്തകങ്ങളില്‍നിന്ന് ഡല്‍ഹി സുല്‍ത്താന്മാരുടെയും മുഗള്‍ ഭരണകൂടത്തിന്റെയും ചരിത്രം വെട്ടിമാറ്റിയും ഭരണാധികാരികളെ രാജ്യദ്രോഹികളും മതഭ്രാന്തന്മാരായും ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണിന്ന്. സംസ്ഥാന വിനോദ സഞ്ചാര ഗൈഡില്‍നിന്നുപോലും താജ്മഹല്‍ ഉള്‍പ്പെടെയുള്ള മധ്യകാല ചരിത്രനിര്‍മിതികളെ ഒഴിവാക്കി ഭരണകൂടം തങ്ങളുടെ രാഷ്ട്രീയ-ചരിത്ര നിലപാടുകള്‍ വ്യക്തമാക്കിക്കൊണ്ടിരിക്കുമ്പോള്‍ തന്നെയാണ് ഇത്തരത്തില്‍ അബദ്ധജടിലമായ പ്രസ്താവനകള്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്നത്.


ഹൈന്ദവേതര ആരാധനാലയങ്ങളെക്കുറിച്ചും ചരിത്ര നിര്‍മിതികളെക്കുറിച്ചും കെട്ടുകഥകള്‍ പ്രചരിപ്പിക്കുകയും തങ്ങള്‍ക്കനുകൂലമായി ചരിത്ര വസ്തുതകളെ വളച്ചൊടിക്കുകയുമാണ് ഫാസിസ്റ്റുകള്‍. ഇന്ത്യയുടെ സാംസ്‌കാരിക പാരമ്പര്യം ബഹുസ്വരതയും സഹിഷ്ണുതാപരവുമാണെന്നിരിക്കെ ചരിത്ര യാഥാര്‍ഥ്യങ്ങളെ ഏകപക്ഷത്തിലൊതുക്കിയും കാവിവല്‍ക്കരിച്ചും തീവ്രവാദികള്‍ രാജ്യത്ത് ഹിന്ദുത്വ ചരിത്ര അജണ്ട നിശ്ചയിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷോത്തം നാഗേഷ് ഓക്കിന്റെ 'താജ്മഹല്‍ ട്രൂ സ്‌റ്റോറി' എന്ന പുസ്തകത്തില്‍ മുംതാസിന്റെ ശവകുടീരത്തിന് താഴെ ശിവന്റെ പ്രതിമയും ശിവലിംഗവുമുണ്ടെന്ന് വ്യാഖ്യാനിക്കുന്നു. അത്തരത്തിലുള്ള കെട്ടുകഥകള്‍ കേട്ട് താജ്മഹല്‍ പിടിച്ചെടുത്ത് ശിവക്ഷേത്രമാക്കി മാറ്റാന്‍ തീവ്ര ഹിന്ദുത്വ ശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തോജോ മഹാലയ വിമോചന സമിതി എന്ന തീവ്ര ഹിന്ദുത്വ സംഘടന 2010 മുതല്‍ താജ്മഹല്‍ തകര്‍ക്കണമെന്ന വാദവുമായി മുന്നിട്ടുവന്നതും സമകാലീന താജ്മഹല്‍ അവഹേളനവും തമ്മില്‍ കൂട്ടിവായിക്കപ്പെടേണ്ടതുണ്ട്.


നിര്‍മിതികൊണ്ടും അനര്‍ഘപ്രേമത്തിന്റെ പ്രതീകമെന്ന നിലയിലും സപ്താത്ഭുതങ്ങളിലൊന്നായ താജ്മഹല്‍ അന്താരാഷ്ട്രതലത്തില്‍ ഭാരതീയ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന ചരിത്രസ്മാരകമാണ്. എന്നാല്‍, രാജ്യത്ത് താജ്മഹലിന്റെ പേരില്‍ വിഭാഗീയ മുന്നേറ്റങ്ങള്‍ക്ക് ആസൂത്രിതമായ ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. മധ്യകാലഘട്ടത്തിലെ തലയെടുപ്പുള്ള ചരിത്രസ്മാരകങ്ങള്‍ ചരിത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുമ്പോള്‍ ഹിന്ദുത്വദര്‍ശനങ്ങള്‍ മധ്യകാലഘട്ടത്തില്‍ തഴയപ്പെട്ടുപോയെന്ന അസഹിഷ്ണുതാവാദത്തില്‍ നിന്നാണ് തങ്ങളുടെ സങ്കുചിത അജണ്ടകള്‍ക്ക് അനുസൃതമായി ചരിത്രത്തെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ തീവ്ര ഹിന്ദുത്വശക്തികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.


ഹിന്ദുത്വ ദേശീയതയുടെ സംസ്ഥാപനത്തിനുവേണ്ടി തങ്ങള്‍ക്കനുകൂലമായ ചരിത്ര പിന്‍ബലം സൃഷ്ടിക്കുന്നതിനായി രാജ്യത്തെ സാംസ്‌കാരിക സ്ഥാപനങ്ങളുടെയും ചരിത്ര കൗണ്‍സിലുകളുടെയും നിയന്ത്രണങ്ങള്‍ ഏറ്റെടുത്തുകൊണ്ട് വസ്തുതകളെയും ചരിത്രനിര്‍മിതികളെയും വളച്ചൊടിച്ച് പുതിയ മിത്തുകള്‍ പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള മിത്തുകള്‍ പാഠപുസ്തകങ്ങളില്‍ കടന്നുവരുന്നുവെന്നത് ദൗര്‍ഭാഗ്യകരമാണ്. മധ്യകാല ഭരണാധികാരികളെയും മുസ്‌ലിംകളെയും പ്രതിനായകരും മതഭ്രാന്തരുമായി ചിത്രീകരിച്ചും മധ്യകാല നിര്‍മിതികള്‍ക്കെതിരെ ബോധപൂര്‍വം അതിക്രമങ്ങള്‍ അഴിച്ചുവിട്ടും തീവ്രഹിന്ദുത്വസംഘടനകള്‍ നടത്തുന്ന ലജ്ജാവഹമായ നീക്കങ്ങള്‍ക്ക് ഭരണകൂട പിന്തുണ ലഭിക്കുന്നുവെന്നതാണ് ഏറ്റവും ഖേദകരം.


ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ കൊടുംക്രൂരതകള്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെ അഴിച്ചുവിട്ട റോബര്‍ട്ട് ക്ലൈവിനെയും വാറന്‍ ഹേസ്റ്റിങ്‌സിനെയും ബ്രിട്ടീഷുകാര്‍ കൊള്ളയടിച്ച ഇന്ത്യയിലെ വിഭവങ്ങളെയും ചൂഷണങ്ങളെയും കുറിച്ച് നിശ്ശബ്ദരാവുന്നവര്‍ തങ്ങളുടെ ജീവിതവും ഭരണവും വിഭവങ്ങളും നിര്‍മിതിയും രാജ്യത്തിന്റെ നന്മക്കുവേണ്ടി മാത്രം ചെലവഴിച്ച മധ്യകാല ഭരണാധികാരികളെ രാജ്യദ്രോഹികളും വൈദേശിക ശക്തികളുമായി മുദ്ര കുത്തുന്നതിന്റെ പിന്നിലുള്ള മതഭ്രാന്തും വര്‍ഗീയ അജണ്ട
യും മനസ്സിലാക്കാന്‍ അധികം ചരിത്രബോധമൊന്നും ആവശ്യമില്ല.


രാജ്യത്തെ പൊതുപൈതൃകങ്ങളെ അംഗീകരിക്കാനും ചരിത്രപരമായ യാഥാര്‍ഥ്യങ്ങളെ ഉള്‍ക്കൊള്ളാനും ശ്രമിക്കുന്നതിന് പകരം ചരിത്രത്തെയും ചരിത്രസ്മാരകങ്ങളെയും തങ്ങളുടെ വര്‍ഗീയ ലക്ഷ്യപ്രാപ്തിക്കുവേണ്ടി ദുര്‍വ്യാഖ്യാനം ചെയ്യാനും വിദ്വേഷത്തിന്റെ രാഷ്ട്രീയ ഭൂമിക തീര്‍ക്കാനും ശ്രമിക്കുന്നത് ചരിത്രത്തോടുള്ള അസഹിഷ്ണുത മാത്രമല്ല ബഹുമുഖ സംസ്‌കാരത്തോടുള്ള വെല്ലുവിളികൂടിയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സാമ്പത്തിക പ്രതിസന്ധി; കേരള കലാമണ്ഡലത്തില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഉത്തരവിറക്കി വിസി

Kerala
  •  14 days ago
No Image

ജിസിസി ഉച്ചകോടി; കുവൈത്തിൽ നാളെ ഗതാഗത നിയന്ത്രണം

Kuwait
  •  14 days ago
No Image

ഫിൻജാൽ ചുഴലിക്കാറ്റ്; കേരളത്തിലെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  14 days ago
No Image

വിവാഹാഭ്യര്‍ഥന നിരസിച്ചതില്‍ പക: കിളിമാനൂരില്‍ പെണ്‍കുട്ടിയുടെ അച്ഛനെ യുവാവ് തലയ്ക്കടിച്ചു കൊന്നു

Kerala
  •  14 days ago
No Image

ഗസ്സയുടെ ദാഹമകറ്റാന്‍ യുഎഇ; കുടിവെള്ള ശൃംഖല പുനസ്ഥാപിക്കാന്‍ പ്രാദേശിക ഭരണകൂടവുമായി കരാര്‍ ഒപ്പിട്ടു

uae
  •  14 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: കനത്ത മഴ തുടരുന്നു,ചെന്നൈ വിമാനത്താവളം ഇന്ന് തുറക്കില്ല

National
  •  14 days ago
No Image

താമസ നിയമങ്ങൾ പരിഷ്കരിക്കാൻ കുവൈത്ത്; അംഗീകാരം നൽകി അമീർ

latest
  •  14 days ago
No Image

ഡിസംബറിലെ ഇന്ധന വില പ്രഖ്യാപിച്ച് ഖത്തര്‍

qatar
  •  14 days ago
No Image

ഗര്‍ഭസ്ഥശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം; രണ്ട് സ്‌കാനിങ് സെന്ററുകളുടെ ലൈസന്‍സ് റദ്ദാക്കി

Kerala
  •  14 days ago
No Image

രാജ്യത്തിനായി ജീവൻ നൽകിയ ധീരസൈനികർക്ക് ആദരം അർപ്പിച്ച് യുഎഇയിൽ ഇന്ന് രക്തസാക്ഷി ദിനം

uae
  •  14 days ago