ദിലീപിന് സുരക്ഷ: സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങള്‍ പരിശോധിച്ചു
കൊട്ടാരക്കര: നടന് ദിലീപിന് സുരക്ഷ ഒരുക്കുന്നതായി സംശയിക്കുന്ന സ്വകാര്യ സുരക്ഷാ ഏജന്‍സി ജീവനക്കാരുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ പരിശോധിച്ച ശേഷം വിട്ടയച്ചു.
തണ്ടര്‍ ഫോഴ്സ് എന്ന സ്വകാര്യ സുരക്ഷാ ഏജന്‍സിയുടെ വാഹനങ്ങളും ജീവനക്കാരുമായിരുന്നു ഇവരെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ ദിവസം ആലുവയിലെ ദിലീപിന്റെ വീട്ടിലെത്തിയ ഈ വാഹനങ്ങള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു.
തിരുവനന്തപുരത്തേക്ക് പോകുന്ന വാഹനങ്ങള്‍ പരിശോധിക്കണമെന്ന് കൊല്ലം റൂറല്‍ ജില്ലാ പൊലിസ് മേധാവിക്ക് എറണാകുളം റൂറല്‍ ജില്ലാ പൊലിസ് മേധാവി നിര്‍ദേശം നല്‍കുകയായിരുന്നു.
തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് ഒന്നോടെ എം.സി റോഡില്‍ പുലമണ്‍ കുന്നക്കരക്ക് സമീപം വാഹനങ്ങള്‍ പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്നവര്‍ പൊലിസുമായി ബലപ്രയോഗത്തിന് ശ്രമിച്ചെങ്കിലും കൂടുതല്‍ പോലിസ് എത്തി ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു.
ലൈസന്‍സും വാഹനങ്ങള്‍ക്ക് മതിയായ രേഖകളും തോക്കിന് ലൈസന്‍സും ഉണ്ടായിരുന്നതിനാലാണ് ഇവരെ വിട്ടയച്ചതെന്ന് പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."