അച്ഛാദിന്‍ വാഗ്ദാനം ചെയ്തവര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: ഡി. രാജ
ഉപ്പള (കാസര്‍കോട്): അച്ഛാദിന്‍ വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയവര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സി.പി.ഐ. ദേശീയ സെക്രട്ടറി ഡി. രാജ.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിക്കുന്ന വടക്കന്‍മേഖല എല്‍.ഡി.എഫ് ജനജാഗ്രതായാത്ര ഉപ്പളയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പി ജനരക്ഷാ യാത്ര നടത്തേണ്ടത് ന്യൂനപക്ഷത്തിനും ദലിതനും നേരെ ആക്രമണം നടക്കുന്ന ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്താണെന്ന് രാജ പറഞ്ഞു. വര്‍ഗീയ ലക്ഷ്യങ്ങളുമായാണ് ബി.ജെ.പി താജ്മഹലിനെ കാണുന്നത്. കര്‍ഷകര്‍ക്കും സാധാരണക്കാര്‍ക്കുമൊപ്പം നില്‍ക്കാതെ മോദി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടിയാണ് നിലകൊള്ളുന്നത്. കേരളത്തില്‍ അമിത്ഷായുടെ വിഘടന രാഷ്ട്രീയം നടക്കില്ല. ബി.ജെ.പിയുടെ ജനവിരുദ്ധ ഭരണം ജനങ്ങള്‍ക്ക് മടുത്തുകഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പി.ബി രാജന്‍ അധ്യക്ഷനായി. കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്‍, ഇ. ചന്ദ്രശേഖരന്‍, പി കരുണാകരന്‍ എം.പി, എ.കെ ശശീന്ദ്രന്‍ എം.എല്‍.എ, സത്യന്‍ മൊകേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."